OnePlus Nord 3 : വമ്പൻ സവിശേഷതകളുമായി വണ്‍പ്ലസ് നോര്‍ഡ് 3 ഉടനെത്തും; അറിയേണ്ടതെല്ലാം

രണ്ട് ഫോണുകളും മീഡിയടെക് ഡൈമെന്‍സിറ്റി 8100 5ജി ചിപ്സെറ്റില്‍ നിന്ന് പവര്‍ എടുക്കും എന്നതാണ് ശ്രദ്ധേയം

OnePlus Nord 3 coming soon with great features; Everything you need to know here

വണ്‍പ്ലസ് നോര്‍ഡ് (OnePlus Nord 3 ) സീരീസ് ഫോണ്‍ 150 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയോടെ വരുമെന്ന് അവകാശപ്പെടുന്നു. ഓപ്പോയുടെ 150വാട്‌സ് സൂപ്പര്‍ വിഒഒസി സാങ്കേതികവിദ്യ വണ്‍പ്ലസ് ഉപയോഗിക്കുമെന്നു സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണിത്. ഏറ്റവും പുതിയ 150വാട്‌സ് അള്‍ട്രാഡാര്‍ട്ട് ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയുമായി വരാനിരിക്കുന്ന റിയല്‍മി ജിടി നിയോ 3 വരുമെന്ന് അവര്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ട് ഫോണുകളും മീഡിയടെക് ഡൈമെന്‍സിറ്റി 8100 5ജി ചിപ്സെറ്റില്‍ നിന്ന് പവര്‍ എടുക്കും എന്നതാണ് ശ്രദ്ധേയം. റിയല്‍മി അതിന്റെ ജിടി നിയോ 3 അതേ ചിപ്പ് ഉപയോഗിക്കുമെന്ന് സ്ഥിരീകരിച്ചു. വണ്‍പ്ലസ് ഫോണിന്റെ പേര് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, അതേ SoC ഉപയോഗിച്ച് ഒരു ഫോണ്‍ ഉടന്‍ തന്നെ അരങ്ങേറ്റം കുറിക്കുമെന്ന് അതിന്റെ സിഇഒ പീറ്റ് ലോ വെയ്ബോയില്‍ പ്രഖ്യാപിച്ചു.

കൂടാതെ, രണ്ട് മോഡലുകള്‍ കൂടി പുറത്തിറക്കാന്‍ കമ്പനി പദ്ധതിയിടുന്നതായി ആന്‍ഡ്രോയിഡ് സെന്‍ട്രല്‍ അവകാശപ്പെടുന്നു, ഇവയാണ് വണ്‍പ്ലസ് 10, വണ്‍പ്ലസ് 10 ആര്‍ സ്മാര്‍ട്ട്ഫോണുകള്‍. 10 ആറിന് മീഡിയാടെക് ഡയമെന്‍സിറ്റി 9000 ചിപ്സെറ്റ് പിന്തുണയ്ക്കുമെന്ന് ഉറപ്പിക്കുന്നു. ബ്രാന്‍ഡ് ഇതുവരെ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. നിലവില്‍, വണ്‍പ്ലസ് 10 പ്രോ മാര്‍ച്ചില്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ അവതരിപ്പിക്കും. ബ്രാന്‍ഡ് അതിനായി ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ല, എന്നാല്‍ ലോഞ്ച് ഇവന്റിനോട് അടുക്കുമ്പോള്‍ വരും ദിവസങ്ങളിലോ ആഴ്ചകളിലോ ഇതുതന്നെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം. ക്വാല്‍കോമിന്റെ ഹൈ-എന്‍ഡ് സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പ്രോസസര്‍ ഉപയോഗിക്കുന്ന കമ്പനിയുടെ മുന്‍നിര ഫോണാണ് വണ്‍പ്ലസ് 10 പ്രോ.

വണ്‍പ്ലസ് നോര്‍ഡ് സിഇ2 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു; അത്ഭുതപ്പെടുത്തുന്ന വില

അതേസമയം ഫെബ്രുവരി പകുതിക്ക് ശേഷം വൺപ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ച വണ്‍പ്ലസ് നോര്‍ഡ് സിഇ2 5ജി വലയി തോതിൽ ശ്രദ്ധനേടിയിട്ടുണ്ട്. 23,999 രൂപ പ്രാരംഭ വിലയിലാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ2 5ജി (OnePlus Nord CE 2 5G) ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇത് 2021 ജൂണില്‍ ലോഞ്ച് ചെയ്ത വണ്‍പ്ലസ് നോര്‍ഡ് സിഇയുടെ പിന്‍ഗാമിയാണ്. പുതിയ മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ ഒരു പുതിയ ചിപ്സെറ്റും വേഗതയേറിയ ചാര്‍ജിംഗ് വേഗതയ്ക്കുള്ള പിന്തുണയും ഉള്ള ഒരു ചെറിയ അപ്ഗ്രേഡാണ്. മീഡിയാടെക് ഡൈമെന്‍സിറ്റി 900 ചിപ്സെറ്റ് (MediaTek Dimensity 900 SoC), ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം, 65 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ്, ഏറ്റവും പുതിയ 5G എന്നിവയും ഫോണിനൊപ്പം വണ്‍പ്ലസ് (Oneplus) അവതരിപ്പിക്കുന്നു. ഇത് 4,500 എംഎഎച്ച് ബാറ്ററിയും സപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ പതിപ്പിന് അതിന്റെ മുന്‍ഗാമിയേക്കാള്‍ മെലിഞ്ഞ പ്രൊഫൈല്‍ ഉണ്ടെന്ന് വണ്‍പ്ലസ് പറയുന്നു. രണ്ട് വര്‍ഷത്തെ പ്രധാന ആന്‍ഡ്രോയിഡ് ഒഎസുകളും മൂന്ന് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. സ്റ്റോറേജ് വിപുലീകരണത്തിന് പിന്തുണയുമായി വരുന്ന ആദ്യ വണ്‍പ്ലസ് സ്മാര്‍ട്ട്ഫോണാണെന്നതാണ് മറ്റൊരു സവിശേഷത.

Latest Videos
Follow Us:
Download App:
  • android
  • ios