വൺ പ്ലസിന്‍റെ ഫോണുകളുടെ വില കുത്തനെ കുറച്ചു
ചൈനീസ് സ്മാർട്ട്ഫോണ്‍ നിർമാതാക്കളായ വൺ പ്ലസിന്‍റെ ഫോണുകളുടെ വില കുറച്ചു. പുതിയ ഹാൻഡ്സെറ്റ് വൺപ്ലസ് 3 പുറത്തിറക്കുന്നതിന് മുന്നൊരുക്കം എന്ന നിലയിലാണ് ഈ നീക്കം. ജനപ്രിയ മോഡലുകളായ വൺ പ്ലസ് 2, വൺ പ്ലസ് വൺ, വൺ പ്ലസ് എക്സ് എന്നീ ഫോണുകളുടെ വിലയിലാണ് ഇപ്പോള്‍ കുറവ് വന്നിരിക്കുന്നത്.
വൺ പ്ലസ് 2 (64 ജിബി) മോഡലിനു 299 ഡോളറാണ് പുതുക്കിയ വില (ഏകദേശം 20,000 രൂപ). വൺ പ്ലസ് വൺ (64 ജിബി) വില 249 ഡോളറാണ് ( ഏകദേശം 16,700 രൂപ). ഏറ്റവും വില കുറഞ്ഞ വൺ പ്ലസ് എക്സ് (64 ജിബി) ഫോണിനു 199 ഡോളർ നൽകിയാൽ മതി ( ഏകദേശം 13300 രൂപ).
നേരത്തെ ഈ മോഡലുകള്‍ക്ക് വൺ പ്ലസ് 2ന് 399 ഡോളര്‍. വൺ പ്ലസ് വണ്ണിന് 349 ഡോളർ, വൺ പ്ലസ് എക്സ് ഫോണിനു 249 ഡോളര്‍ എന്നിവയായിരുന്നു വില. എന്നാൽ ചൈന അടക്കമുള്ള അന്താരാഷ്ട്ര വിപണിയില്‍ മാത്രമാണ് ഈ വിലക്കുറിവ് നിലവില്‍ വന്നിരിക്കുന്നത്. വൺ പ്ലസ് ഫോണുകളുടെ ഇന്ത്യന്‍ വില വൺപ്ലസ് 3 ഇന്ത്യയില്‍ എപ്പോള്‍ എത്തും എന്നത് അനുസരിച്ചെ കുറയുവാന്‍ സാധ്യതയുള്ളൂ.
നിലവിൽ ഇന്ത്യയിൽ വൺ പ്ലസ് 2 64 ജിബി മോഡലിന് വില 22,999 രൂപയാണ്, 16 ജിബി മോഡലിന് 18,999 രൂപയാണ് വില. വൺ പ്ലസ് വൺ 64 ജിബി മോഡൽ 18,999 രൂപയാണ് ഇന്ത്യന്‍ വില. വൺ പ്ലസ് എക്സ് വില 14,999 രൂപയുമാണ്.