കാത്തിരിപ്പ് വേണ്ട; നത്തിങ് ഫോൺ 2 ഉടൻ എത്തില്ല
സിഇഒ കാൾ പെയ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒരുപാട് പ്രോഡക്ടുകൾ ഇറക്കാൻ താത്പര്യപ്പെടുന്നില്ലെന്നും കമ്പനിയുടെ ഇപ്പോഴത്തെ ശ്രദ്ധ നത്തിങ് 1 ൽ ആണെന്നും അദ്ദേഹം പറഞ്ഞു.
കാത്തിരുന്നിട്ട് കാര്യമില്ല, നത്തിങ് ഫോൺ 2 ഉടനൊന്നും പുറത്തിറക്കില്ലെന്ന് കമ്പനി. സിഇഒ കാൾ പെയ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒരുപാട് പ്രോഡക്ടുകൾ ഇറക്കാൻ താത്പര്യപ്പെടുന്നില്ലെന്നും കമ്പനിയുടെ ഇപ്പോഴത്തെ ശ്രദ്ധ നത്തിങ് 1 ൽ ആണെന്നും അദ്ദേഹം പറഞ്ഞു.
നത്തിങ് ഫോൺ 1 ഉം, നത്തിങ് ഇയർ 1 ഉം ഉൾപ്പടെ 10 ലക്ഷം 'നത്തിങ്' പ്രോഡക്ടുകൾ ഇതുവരെ വിറ്റഴിഞ്ഞുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഏറെ പ്രതീക്ഷയോടെ ടെക് ലോകം കാത്തിരുന്ന ഫോണാണിത്. ആപ്പിളുമായി താരതമ്യം പ്രഖ്യാപിച്ചാണ് ഫോണ് അവതരിപ്പിച്ചത്. എന്നാൽ വില്പനയ്ക്ക് ശേഷം നിരവധി പരാതികളാണ് ഫോണിനെ കുറിച്ച് ലഭിച്ചത്.
ലണ്ടൻ ആസ്ഥാനമായുള്ള നത്തിംങ് ഫോൺ കമ്പനിയുടെ ആദ്യ സ്മാർട്ട്‌ഫോണാണ് നത്തിങ് ഫോൺ 1. 6.55 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ, 120Hz പുതുക്കൽ നിരക്ക്, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778G+ SoC, 50 മെഗാപിക്‌സൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, 33W ഫാസ്റ്റ് ചാർജിംഗുള്ള 4,500mAh ബാറ്ററി എന്നിവയുമായാണ് ഇത് വന്നത്.ഫോൺ ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്നത് ഫ്ലിപ്കാർട്ട് വഴിയാണ്.നത്തിംഗ് ഫോൺ 1 ആൻഡ്രോയിഡ് 12 നെ പോലെ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകള‍്‍. കൂടാതെ HDR10+ പിന്തുണയോടെ വരുന്ന 120Hz സാംസങ് E4 അമോൾഡ് ഡിസ്‌പ്ലേയും TUV റെയിൻലാൻഡ് സർട്ടിഫിക്കേഷനും ഉണ്ട്. 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്‌റ്റോറേജും സഹിതം സ്‌നാപ്ഡ്രാഗൺ 778G+ SoC ആണ് ഇത് നൽകുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള ഡ്യുവൽ പിൻ ക്യാമറകളും 4,500mAh അല്ലെങ്കിൽ 5,000mAh ബാറ്ററിയും 45W ഫാസ്റ്റ് ചാർജിംഗും ഈ സ്മാർട്ട്‌ഫോണിന്റെ പ്രത്യേകതയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയും ഇതിൽ ഉൾപ്പെടുന്നുവെന്ന് പറയപ്പെടുന്നു. പിൻ പാനലിൽ എൽഇഡി ലൈറ്റുകൾ ഉണ്ട്.റിട്ടേൺ ടു ഇൻസ്ട്രിക്റ്റ് എന്ന വെർച്വൽ പ്ലാറ്റ്ഫോം വഴിയാണ് ജൂലൈ 12 ന് നത്തിങ് ഫോൺ 1 ലോഞ്ച് ചെയ്തത്.
Read Also; വൻ സാമ്പത്തിക പ്രതിസന്ധിയിൽ ആമസോൺ; 20,000 ജീവനക്കാരെ ഉടനെ പിരിച്ചുവിട്ടേക്കും