നോക്കിയ ഫോണുകളുടെ വില വെട്ടിക്കുറച്ചു

നോക്കിയ 3.1 ല്‍ ആന്‍ഡ്രോയ്ഡ് ഓറീയോ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 5.2 ഇഞ്ച് എച്ച്ഡി പ്ലസ് ആണ് ഇതിന്‍റെ സ്ക്രീന്‍ വലിപ്പം. 720x1440 പിക്സലാണ് ഫോണിന്‍റെ റെസല്യൂഷന്‍.  ഒക്ടാകോര്‍ മീഡിയ ടെക്ക് എംടി 6750 എസ്ഒസിയാണ് ഈ ഫോണിന്‍റെ ചിപ്പ്.

Nokia 3.1, Nokia 5.1, Nokia 6.1, Nokia 8 Sirocco Price in India Slashed

എച്ച്എംഡി ഗ്ലോബലിന്‍റെ നോക്കിയ ഫോണുകളുടെ ഇന്ത്യയിലെ വിലയില്‍ വന്‍ കുറവ് വരുത്തി. 1000 രൂപ മുതലാണ് വിവിധ ഫോണുകള്‍ക്ക് വില കുറച്ചിരിക്കുന്നത്. നോക്കിയ 3.1 ന്‍റെ 3ജിബി, 32 ജിബി പതിപ്പിന് മുന്‍പ് നല്‍കിയ 11,999 രൂപയില്‍ നിന്നും 1000 രൂപ കുറച്ച് 10,999 രൂപയ്ക്ക് ലഭിക്കും. മെയ് മാസത്തിലാണ് ഈ ഫോണ്‍ ഇന്ത്യയില്‍ ഇറങ്ങിയത്. 

നോക്കിയ 3.1 ല്‍ ആന്‍ഡ്രോയ്ഡ് ഓറീയോ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 5.2 ഇഞ്ച് എച്ച്ഡി പ്ലസ് ആണ് ഇതിന്‍റെ സ്ക്രീന്‍ വലിപ്പം. 720x1440 പിക്സലാണ് ഫോണിന്‍റെ റെസല്യൂഷന്‍.  ഒക്ടാകോര്‍ മീഡിയ ടെക്ക് എംടി 6750 എസ്ഒസിയാണ് ഈ ഫോണിന്‍റെ ചിപ്പ്.

അതേ സമയം നോക്കിയ 5.1 3ജിബി റാം പതിപ്പിന്‍റെ പുതിയ വില 12,999 രൂപയാണ് ഈ ഫോണിന്‍റെ വിലയില്‍ 1500 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇത് പോലെ തന്നെ നോക്കിയ 6.1 ന്‍റെ 3ജിബി, 4ജിബി പതിപ്പുകളുടെ വിലയില്‍ യഥാക്രമം 1500 രൂപയുടെയും 1000 രൂപയുടെയും കുറവ് വരുത്തിയിട്ടുണ്ട്. 3ജിബി പതിപ്പിന് 16,999 രൂപയായിരിക്കും പുതിയ വില. 4ജിബി പതിപ്പിന് 18,999 രൂപയ്ക്ക് ലഭിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios