കടല്‍പ്പശുക്കളെ തുടച്ചുനീക്കുന്ന തീരുമാനമെടുത്ത് ട്രംപ് സര്‍ക്കാര്‍
വാഷിംങ്ടണ്‍: പസഫിക്കിലെ കടല്‍പ്പശുക്കള്‍ക്ക് ട്രംപ് ഭരണകൂടം വിധിച്ചത് വധിശിക്ഷ . കടല്‍പ്പശുക്കളെ സംരക്ഷിക്കാനായി വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം ട്രംപ് ഭരണകൂടംതള്ളി. അതോടെ ഇവയുടെ നിലനില്‍പ്പിന് ഭീഷണി ഏറുകയാണ്.
ട്രംപ് ഭരണകൂടത്തിന്‍റെ ഈ വിധിയെ വധശിക്ഷ എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. കടല്‍പ്പശുക്കള്‍ മഞ്ഞില്ലാത്ത മേഖലയില്‍ പൊരുത്തപ്പെടും എന്ന അശാസ്ത്രീയമായ വാദത്തിന്‍റെ പേരിലാണ് ട്രംപ് ഭരണകൂടം ഇവയെ വംശനാശ ഭീഷണിയില്‍ ഉള്‍പ്പെടുന്ന മൃഗങ്ങളുടെ പട്ടികയില്‍ നിന്ന് ഇവയെ തള്ളിയത്.
കടല്‍പ്പശുകള്‍ അധിവസിക്കുന്ന ആര്‍ട്ടിക്കിലേയും, അന്റാര്‍ട്ടിക്കിലേയും, പസഫിക്കിലേയും മഞ്ഞു നിറഞ്ഞ മേഖലയും നിലനില്‍പ്പ് ഭീഷണിയിലാണ്. കാലാവസ്ഥാ വ്യതിയാനവും, ആഗോളതാപനവുംഈ മേഖലയിലെ മഞ്ഞുരുക്കത്തിനു കാരണമാകുകയും എന്നിരിക്കെ ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന ജീവികള്‍ക്ക് അത് ജീവന് ഭീഷണി ഉയര്‍ത്തുകയും ചെയ്യും.
എന്നാല്‍ ആഗോളതാപനം എന്ന പ്രതിഭാസത്തെ ഇതുവരെ അംഗീകരിക്കാന്‍ അമേരിക്കന്‍ ഭരണകൂടം തയാറായിട്ടില്ല. അതിനാല്‍ അമേരിക്കന്‍ അധീനതയിലുള്ള പ്രദേശത്തെ കടലാനകളെ സംരക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഭരണകൂടം തള്ളിക്കളയുകയായിരുന്നു.
സംരക്ഷണം നല്‍കിയില്ലെങ്കില്‍ ആഗോളതാപനം രൂക്ഷമാകുന്ന മുറയ്ക്ക് 2060 ഓടെ കടലാനകള്‍ക്ക് പൂര്‍ണമായും വംശനാശം സംഭവിക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഭയപ്പെടുന്നത്.