ഇത് ഭൂമി തന്നെയോ ! ചൊവ്വയുടെ ഉപരിതലത്തിലെ മനോഹര ചിത്രങ്ങള്‍ പുറത്ത്
ചൊവ്വയുടെ ഉപരിതലത്തിലെ മനോഹര ചിത്രങ്ങള്‍ പുറത്ത് വിട്ട് നാസ. നാസയുടെ ചൊവ്വാ ദൗത്യമായ എംആര്‍ഒയിലെ ക്യാമറയില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. അടുത്തിടെ തകര്‍ന്ന് വീണ് യൂറോപ്യന്‍ ചൊവ്വ ദൗത്യമായ ഷിയാ പരേലി തകര്‍ന്നു വീണതിന്റെ ചിത്രങ്ങളും ഇവയില്‍ ഉള്‍പ്പെടും.
വാഷിങ്ടണ്‍: ചൊവ്വയുടെ ഉപരിതലത്തിലെ മനോഹര ചിത്രങ്ങള്‍ പുറത്ത് വിട്ട് നാസ. നാസയുടെ ചൊവ്വാ ദൗത്യമായ എംആര്‍ഒയിലെ ക്യാമറയില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ചൊവ്വയുടെ ഉപരിതലത്തിലെ ചിത്രങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയാണ് ഹൈ റൈസ് എന്ന ക്യാമറ. ചുവന്ന ഗ്രഹത്തിന്റെ ഉപരിതല ചിത്രങ്ങള്‍ വളരെ വിശദമായാണ് ഇവ ഒപ്പിയെടുക്കുന്നത്.
അടുത്തിടെ തകര്‍ന്ന് വീണ് യൂറോപ്യന്‍ ചൊവ്വ ദൗത്യമായ ഷിയാ പരേലി തകര്‍ന്നു വീണതിന്റെ ചിത്രങ്ങളും ഇവയില്‍ ഉള്‍പ്പെടും. ചൊവ്വയുടെ ഉപരിതലത്തിന്റെ ഘടനയും പ്രത്യേകതകളും വിശദമാക്കുന്ന 2054 ചിത്രങ്ങളാണ് നാസ പുറത്ത് വിട്ടത്. ആഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ എടുത്തിട്ടുള്ളവയാണ് ഈ ചിത്രങ്ങള്‍.
ചൊവ്വയുടെ ആന്തരിക ഘടനയെപ്പറ്റിയുള്ള പഠനം ലക്ഷ്യം വെച്ച് വിക്ഷേപിച്ച നാസയുടെ പര്യവേഷണ ഉപഗ്രഹമായ ഇൻസൈറ്റ് ചൊവ്വയിൽ സുരക്ഷിതമായി ഇറങ്ങിയത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. ഉപരിതലത്തിൽ നിന്നും 16 മീറ്റർ ഉള്ളിലുള്ള വിവരങ്ങൾ വരെ ശേഖരിക്കാനും ഭൂമിയിലേക്ക് അയക്കാനുള്ള സംവിധാനങ്ങൾ ഇൻസൈറ്റിലുണ്ട്. ചൊവ്വയിലെ എലൈസിയം പ്ലാസ എന്ന സമതലത്തിലാണ് ഇന്‍സൈറ്റ് ഇറങ്ങിയത്. ആറ് മാസം മുന്‍പാണ് ഇന്‍സൈറ്റ് ചൊവ്വ ലക്ഷ്യമാക്കി പുറപ്പെട്ടത്.