മൈക്രോസോഫ്റ്റ് വിന്‍ഡോസിന് നേരെ സൈബര്‍ ആക്രമണം

Microsoft says hacking group targeted Windows and Adobe Flash

മൈക്രോസോഫ്റ്റ് വിന്‍ഡോസിനും അഡോബി ഫ്ലാഷിനും നേരെ സൈബര്‍ ആക്രമണം. നേരത്തെ ലോകമെമ്പാടുമുള്ള വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കംപ്യൂട്ടര്‍ ശൃംഖലകള്‍ ആക്രമിച്ച ഹാക്കിങ് ഗ്രൂപ്പാണ് മൈക്രോസോഫ്റ്റിന് നേരെയും ആക്രമണം നടത്തിയത്. സംഭവം മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. വിന്‍ഡോസിനുള്ള സെക്യൂരിറ്റി പാച്ച് വരുന്ന എട്ടാം തീയ്യതി പുറത്തിറക്കുമെന്ന് മൈക്രോസോഫ്റ്റ് വെബ്സൈറ്റിലൂടെ കമ്പനി ഔദ്ദ്യോഗികമായിത്തന്നെ അറിയിച്ചിട്ടുമുണ്ട്. എന്നാല്‍ വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകളിലെ എഡ്ജ് ബ്രൗസര്‍ സുരക്ഷാ ഭീഷണി മറികടന്നുവെന്നും കമ്പനി അവകാശപ്പെട്ടു. ഗൂഗിളിന്റെ ത്രെറ്റ് അനസൈലിങ് ഗ്രൂപ്പാണ് സൈബര്‍ ആക്രമണം കണ്ടെത്തിയത്.
 

Latest Videos
Follow Us:
Download App:
  • android
  • ios