എഡ്ജ് ബ്രൗസര്‍ ആന്‍ഡ്രോയിഡിലും, ഐഓഎസിലും

Microsoft Edge browser arrives on iOS and Android in beta

ഇതുവരെ വിന്‍ഡോസ് 10 ഉപയോക്താക്കള്‍ക്ക് മാത്രം ലഭ്യമായിരുന്ന മൈക്രോ സോഫ്റ്റ് എഡ്ജ് ബ്രൗസര്‍ ആന്‍ഡ്രോയിഡ്, ഐഓഎസ് സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കും താമസിയാതെ ലഭ്യമാവും. സേവനങ്ങള്‍  കൂടുതല്‍ ആളുകളിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എഡ്ജിന്റെ സ്മാര്‍ട്‌ഫോണ്‍ പതിപ്പുകള്‍ പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി.

റീഡിങ് ലിസ്റ്റ്, ഫേവറൈറ്റ്‌സ്, ന്യൂ ടാബ് പേജ് തുടങ്ങി മൈക്രോ സോഫ്റ്റ് എഡ്ജിന്റെ എല്ലാ ഫീച്ചറുകളും ഐഓഎസ്, ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകളിലും ലഭ്യമാവും. ഒരാള്‍ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളിലെയും എഡ്ജ് ബ്രൗസറുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ (sync) സാധിക്കുമെന്നും കമ്ബനി അറിയിച്ചു.

മൈക്രോസോഫ്റ്റ് വെബ്‌സൈറ്റില്‍ വിന്‍ഡോസ് ബീറ്റാ ടെസ്റ്റിങ് പ്രോഗ്രാമുകള്‍ക്ക് മാത്രമായി വിന്‍ഡോസ് എഡ്ജിന്റെ സ്മാര്‍ട്‌ഫോണ്‍ പതിപ്പുകളുടെ പ്രിവ്യൂ നല്‍കിയിട്ടുണ്ട്. ഐഓഎസ് ഫോണുകള്‍ക്കായുള്ള മൈക്രോസോഫ്റ്റ് എഡ്ജ് വെബ്കിറ്റ് എഞ്ചിന്‍ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. ക്രോമിയം ബ്രൗസര്‍ പ്രൊജക്റ്റിലെ ബ്ലിങ്ക് റെന്‍ഡറിങ് എഞ്ചിന്‍ അടിസ്ഥാനമാക്കിയാണ് ആന്‍ഡ്രോയിഡ് എഡ്ജ് ബ്രൗസര്‍ തയ്യാറാക്കിയത്.

വിന്‍ഡോസിന്റെ മുന്‍ പതിപ്പുകളില്‍ ഉണ്ടായിരുന്ന ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ എന്ന ബ്രൗസറിന്‍റെ പിന്‍ഗാമിയാണ് എഡ്ജ്. ഒരുപാട് മാറ്റങ്ങളോടെ പുറത്തിറക്കിയ മൈക്രോസോഫ്റ്റിന്റെ അവസാന പതിപ്പായ വിന്‍ഡോസ് 10 -ലാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് പകരം എഡ്ജ് ബ്രൗസര്‍ ആദ്യമായി അവതരിപ്പിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios