മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ പോൾ അലൻ അന്തരിച്ചു

മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ പോൾ അലൻ അന്തരിച്ചു. 65 വയസായിരുന്നു. രക്താർബുദം ബാധിച്ച് ചികിത്സയിലായിരുന്നു.

microsoft cofounder paul allen dies

 

വാഷിംഗ്ടണ്‍:  മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ പോൾ അലൻ അന്തരിച്ചു. 65 വയസായിരുന്നു. രക്താർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. 1975ൽ ബിൽഗേറ്റ്സിനൊപ്പം ചേർന്ന് മൈക്രോസോഫ്റ്റ് കമ്പനിക്ക് തുടക്കമിട്ട പോൾ അലൻ 1983ൽ കമ്പനി വിട്ടു. പിന്നീട് കായിക രംഗത്ത് പ്രവർത്തനം വ്യാപിപ്പിച്ച അലൻ രണ്ട് പ്രൊഫഷണൽ ടീമുകളുടെ ഉടമയായിരുന്നു.

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ ഉറ്റ സുഹൃത്താണ് പോൾ അലൻ. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനാകുന്നതിന് ബില്‍ ഗേറ്റ്‌സിനൊപ്പം പ്രവർത്തിച്ചത് പോള്‍ അലനാണ്. തന്റെ ബിസിനസ്സുകളിൽ‌ നിക്ഷേപം നടത്തുകയും പരാജയത്തിലും വിജയത്തിലും ഒപ്പം നിൽക്കുകയും ചെയ്ത സുഹൃത്താണ് പോൾ. തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന്റെ നിര്യാണത്തിൽ തകർന്നിരിക്കുകയാണ് ബില്‍ ഗേറ്റ്‌സ്. 

1975ലാണ് മൈക്രോസോഫ്റ്റ് കമ്പനി സ്ഥാപിച്ചത്. അലന്‍ ഇല്ലായിരുന്നെങ്കില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടിങ് എന്ന ആശയം തന്നെ സാധ്യമാവില്ലായിരുന്നു. തനിക്കേറ്റവും പ്രിയങ്കരനായ സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത്- ബില്‍ ഗേറ്റ്‌സ് പ്രതികരിച്ചു. 2009ൽ ചികിത്സിച്ച് ഭേദമാക്കിയ അർബുദം വീണ്ടും ഗുരുതരമായി ബാധിക്കുകയായിരുന്നു. തുടർന്ന് ഗോരത്തിനെതിരെ നിരന്തരം പോരാടിയ ആളാണ് പോള്‍ അലനെന്നും സഹോദരി ജോദ് അലൻ പറയുന്നു. 

ബിസിനസ്സ് കമ്പനിയായ വുൽകാൻ ഇന്‍കിന്‍റെ സ്ഥാപകനാണ് പോൾ ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ 46-ാം സ്ഥാനത്തായിരുന്നു. കൂടാതെ അലന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രെയിന്‍ സയന്‍സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സെല്‍ സയന്‍സ്, സ്‌ട്രോറ്റോലോഞ്ച് സിസ്റ്റംസ് എന്നിവയുടെയും സ്ഥാപകനായിരുന്നു.  കായികമേഖലയില്‍ നിരവധി സംഭാവനകൾ നൽകിയ അദ്ദേഹം സീറ്റില്‍ സീഹോക്‌സ് എന്ന ഫുട്‌ബോള്‍ ടീമിന്‍റെയും പോര്‍ട്‌ലാന്‍ഡ് ട്രെയില്‍ ബ്ലേസേഴ്‌സ് എന്ന വോളിബോള്‍ ടീമിന്‍റെയും ഉടമസ്ഥനായിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios