ഷവോമി എംഐ 8 സ്പെഷ്യല്‍ എഡിഷന്‍ എത്തി

നേരത്തെ മെയ് മാസത്തില്‍ എംഐ8ന്‍റെ 4ജിബി റാം/ 64ജിബി സ്‌റ്റോറേജ്, 6ജിബി റാം/ 64ജിബി സ്‌റ്റോറേജ് എന്നീ രണ്ട് പതിപ്പുകളാണ് ഇറങ്ങിയിരുന്നത്. ഷവോമിയുടെ ആദ്യത്തെ സ്‌നാപ്ഡ്രാഗണ്‍ 710 എസ്ഒസി ചിപ്പില്‍ എത്തിയ ഫോണാണ് ഷവോമി എംഐ 8 എസ്ഇ. 

Mi 8 SE Will go on Sale Starting Tomorrow in China

ബിയജിംഗ്: ഷവോമി എംഐ 8  6ജിബി റാം, 128ജിബി സ്‌റ്റോറേജ് സ്പെഷ്യല്‍ എഡിഷന്‍ വില്‍പ്പനയ്ക്ക് എത്തി. നേരത്തെ മെയ് മാസത്തില്‍ എംഐ8ന്‍റെ 4ജിബി റാം/ 64ജിബി സ്‌റ്റോറേജ്, 6ജിബി റാം/ 64ജിബി സ്‌റ്റോറേജ് എന്നീ രണ്ട് പതിപ്പുകളാണ് ഇറങ്ങിയിരുന്നത്. ഷവോമിയുടെ ആദ്യത്തെ സ്‌നാപ്ഡ്രാഗണ്‍ 710 എസ്ഒസി ചിപ്പില്‍ എത്തിയ ഫോണാണ് ഷവോമി എംഐ 8 എസ്ഇ. 

4ജിബി റാം 64ജിബി സ്‌റ്റോറേജ് വേരിയന്‍റിന് 18,900 രൂപയും, 6ജിബി റാം 64ജിബി സ്റ്റോറേജിന് 21,100 രൂപയുമാണ്. പുതിയ വേരിയന്റായ 6ജിബി റാം, 128ജിബി സ്‌റ്റോറേജിന്റെ വില ഏകദേശം 23,100 രൂപയാണ്. ഗോള്‍ഡ്, ഡാര്‍ക്ക് ഗ്രേ, ബ്രൈറ്റ് റെഡ്, ബ്രൈറ്റ് ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്. 

ഡ്യുവല്‍ സിം പിന്തുണയുളള ഈ ഫോണിന് 5.88 ഇഞ്ച് അമോലെഡ് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ്. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേയും ഫോണിലുണ്ട്. എംഐയുഐ 10ല്‍ ആണ് ഈ ഫോണ്‍ റണ്‍ ചെയ്യുന്നത്. എംഐ എസ്ഇ ഫോണിന് 2.2ജിഗാഹെര്‍ട്സ് ഒക്ടാ-കോര്‍ സ്‌നാപ്ഡ്രാഗണ്‍ 710 എസ്ഒസി, അഡ്രിനോ 616 ഗ്രാഫിക്‌സ്, 6ജിബി റാം, 128ജിബി ഇന്റേര്‍ണസ്റ്റോറേജ് എന്നിവ പ്രധാന ഫീച്ചറുകളാണ്. പിന്നിൽ 12എംപി റിയര്‍ സെന്‍സര്‍ ക്യാമറയും 5എംപി സെന്‍സര്‍ ക്യാമറയുമാണ് ഉള്ളത്. 

മുന്നില്‍ 20എംപി ക്യാമറയാണ് നല്‍കിയിരിക്കുന്നത്.  3120എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്ളത്. 269 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ, 108 മണിക്കൂര്‍ ലോക്കല്‍ മ്യൂസിക് പ്ലേബാക്ക്, 7 മണിക്കൂര്‍ തുടര്‍ച്ചയായ ഗെയിമിംഗ് എന്നിവയാണ് ബാറ്ററിയില്‍ ഷവോമിയുടെ അവകാശവാദം. ഇന്ത്യന്‍ ലോഞ്ചിംഗ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Latest Videos
Follow Us:
Download App:
  • android
  • ios