മെയ്സൂ എം3 നോട്ട് ഇന്ത്യയില്‍

Meizu M3 Note price and details

മെയ്സൂ എം3 നോട്ട് ഇന്ത്യയില്‍ എത്തി. 5.5 ഫുൾ എച്ച്ഡി സ്ക്രീനിനും 4100 എംഎച്ച് ബാറ്ററിയും ഫിംഗർപ്രിൻറ് സ്കാനർ മീഡിയടെക്ക് എച്ച്ഐഒ പി10 ഒക്ടകോർ പ്രോസസര്‍ തുടങ്ങിയ വന്‍ പ്രത്യേകതകളുമായാണ്. 9999 രൂപയ്ക്ക് എം3 നോട്ട് ഇന്ത്യയില്‍ മെയ്സൂ അവതരിപ്പിക്കുന്നത്.

3ജിബി റാം ശേഷിയിലാണ് ഈ ഫോണ്‍ എത്തുന്നത്, 32ജിബിയാണ് ഇന്‍ബില്‍ട്ട് മെമ്മറി. 128 ജിബി വരെ മെമ്മറി എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വർധിപ്പിക്കാം. ഡ്യൂവല്‍ സിം ഫോണാണ് എം3 നോട്ട്. സിം സ്റ്റോട്ട് ഹൈബ്രിട് ആണ് അതായത് സിം എസ്ഡി കാര്‍ഡ് ഒരേ സ്ലോട്ടാണ്. ആൻഡ്രോയ്ഡ് കസ്റ്റമെസ് ചെയ്ത ഫ്ലെമീ പ്ലാറ്റ്ഫോമിലാണ് ഫോൺ പ്രവർത്തിക്കുന്നത്.

1920 x 1080 പിക്സൽ 5.5 സ്ക്രീന്‍റെ റെസല്യൂഷന്‍. സ്ക്രീനിന്‍റെ സുരക്ഷക്കായി ടി2എക്സ് ഗ്ലാസ്സ് സംരക്ഷണമുണ്ട്. പ്രധാന ക്യാമറ 13 എംപിയും മുൻ ക്യാമറ 5എംപിയുമാണ്. പ്രധാന ക്യാമറ എഫ്/2.2 അപ്പാര്‍ച്ചറും യും മുൻ ക്യാമറ എഫ്/2.0 അപ്പാര്‍ച്ചറുമാണ് യുമാണ്. 

4ജി വരെയുള്ള നെറ്റ് വർക്കുകൾ സപ്പോർട്ടു ചെയ്യുകയും ജിപിഎസ്, വൈഫൈ, ബ്ലൂടൂത്ത്, ഫിംഗർപ്രിൻറ് സ്കാനർ തുടങ്ങിയ ഫീച്ചേർഴ്സുമുണ്ട് എം3യില്‍. ഈ മാസം 31 ന് ഓൺലൈൻ സ്റ്റോറായ ആമസോണിൽ നിന്നും എം3 ലഭിക്കാന്‍ തുടങ്ങും, മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios