സ്മാര്‍ട്ട്ഫോണ്‍ ലോകത്തെ 'റോള്‍സ് റോയ്സ്' അതാണ് സൊളാരീന്‍
സ്മാര്‍ട്ട്ഫോണ്‍ ലോകത്തെ 'റോള്‍സ് റോയ്സ്' അതാണ് സൊളാരീന്‍സ്മാര്‍ട്ട്ഫോണ്‍ ലോകത്തെ 'റോള്‍സ് റോയ്സ്' എന്ന് വിശേഷിപ്പിക്കാവുന്ന ഫോണാണ് ഇസ്രയേലില്‍ നിന്നും എത്തുന്ന സൊളാരീന്‍ എന്ന ഫോണിനുള്ള വിശേഷണം. ഏതാണ്ട് 6 ലക്ഷം വിലയാണ് ഈ ഫോണിന് എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്. ചൈനീസ് ഭാഗങ്ങള്‍ ഫോണിന്‍റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിലും നിര്‍മ്മാതക്കള്‍ ശരിക്കും ഇസ്രയേലില്‍ നിന്നാണ്. ടെല്‍ അവീവിലെ സിറിന്‍ ലാബ് ആണ് ഈ ഹൈ എന്‍റ് സ്മാര്‍ട്ട്ഫോണിന്‍റെ നിര്‍മ്മാതാക്കള്‍.
ലോകത്തില്‍ തന്നെ ആര്‍ക്കും നല്‍കാന്‍ കഴിയാത്ത പ്രൈവസിയാണ് ഈ ഫോണിന്‍റെ ഏറ്റവും വലിയ പ്രത്യേകത എന്നാണ് നിര്‍മ്മാതക്കള്‍ അവകാശപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാമഗ്രികളാണ് ഫോണ്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചത് എന്നാണ് ഇവരുടെ അവകാശവാദം.
ലോകത്ത് വന്‍വിലയില്‍ ഫോണുകള്‍ ഇറങ്ങുന്നത് ആദ്യത്തെ സംഭവമല്ല, നോക്കിയ 2006 ല്‍ സിഗ്നേച്ചര്‍ കോബ്ര എന്ന പേരിലും, 2011 ല്‍ കോണ്‍സ്റ്റലേഷന്‍ എന്ന പേരിലും ഹൈ എന്‍റ് ഫോണ്‍ ഇറക്കിയിരുന്നു. ഇപ്പോള്‍ ഇറങ്ങുന്ന സൊളാരീസിന് ഇന്ത്യയില്‍ ഏതാണ്ട് ആറ് അര ലക്ഷം വിലവരും എന്നാണ് കരുതുന്നത്. ഡ്യൂവല്‍ 1.7 ജിഗാ ഹെര്‍ട്സ് പ്രോസ്സര്‍, 1ജിബി റാം, 64 ജിബി ഇന്‍റേണല്‍ സ്റ്റോറേജ് തുടങ്ങിയ പ്രത്യേകതകളോടെയാണ് സൊളാരീന് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെ ഇ-കോമേഴ്സ് സൈറ്റുകള്‍ വഴി വില്‍പ്പനയ്ക്ക് എത്തുന്ന ഫോണ്‍ റീട്ടെയില്‍ വഴിയും വില്‍ക്കാന്‍ ശ്രമിക്കുമെന്നാണ് സിറിന്‍ലാബ് നല്‍കുന്ന സൂചന.