Face ID : ഉറങ്ങിക്കിടക്കുന്ന കാമുകിയുടെ ഫോണ്‍ ഫേസ് ഐഡി ഉപയോഗിച്ച് അണ്‍ലോക്ക് ചെയ്ത് 18 ലക്ഷം തട്ടി
ഇത് ആദ്യമായല്ല ഫേസ് ഐഡി തട്ടിപ്പ് നടത്തുന്നത്. സുരക്ഷാ സാങ്കേതിക വിദ്യയെ കബളിപ്പിക്കാന്‍ ആളുകള്‍ക്ക് കഴിഞ്ഞ നിരവധി സംഭവങ്ങളുണ്ട്, ആപ്പിള്‍ ഐഫോണ്‍ എക്സില്‍ തുടങ്ങി ഫേസ് ഐഡിയിലേക്ക് മാറിയപ്പോള്‍ പല ആശങ്കകളും ഉയര്‍ന്നിരുന്നു.
ബീജിങ്: കാമുകി (girl friend) ഉറങ്ങിക്കിടക്കവേ ഫേസ് ഐഡി (Face ID) ഉപയോഗിച്ച് ഫോണ്‍ അണ്‍ലോക്ക് (Unlock) ചെയ്ത് കാമുകന്‍ തട്ടിയെടുത്തത് 18 ലക്ഷം രൂപ. തെക്കന്‍ ചൈനീസ് നാഗരമായ നാംനിയിലാണ് സംഭവം. സംഭവത്തില്‍ 28കാരനായ കാമുകന് മൂന്നര വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പ്രതി തന്റെ കാമുകിയുടെ ഫോണില്‍ അവളുടെ അലിപേ അക്കൗണ്ടിലേക്ക് പ്രവേശനം നേടുന്നതിന് ഫേസ് ഐഡി ഉപയോഗിക്കുകയായിരുന്നുവെന്നു കോടതി കണ്ടെത്തി. ഇരയുടെ വിരലടയാളം ഉപയോഗിച്ചാണ് അവളുടെ മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്തത്. വാവേ കമ്പനി നിര്‍മിച്ച ഫോണാണ് യുവതി ഉപയോഗിച്ചിരുന്നത്. അവളുടെ അലിപേ അക്കൗണ്ടിലേക്ക് ആക്‌സസ് ലഭിച്ചുകഴിഞ്ഞതോടെ, പ്രതി അവളുടെ അക്കൗണ്ടിന്റെ പാസ് വേഡ് മാറ്റി അവളുടെ അക്കൗണ്ടില്‍ നിന്ന് 150,000 യുവാന്‍ സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു.
വലിയ തോതിലുള്ള ചൂതാട്ട കടങ്ങള്‍ ഉള്ളതിനാല്‍ ഇയാള്‍ നിരാശയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നമ്മുടെ ഉപകരണങ്ങളില്‍ ഇന്ന് സുരക്ഷാ ഫീച്ചറുകള്‍ ഉള്ള പോരായ്മകളുടെ യാഥാര്‍ത്ഥ്യമാണ് ഈ സംഭവം വെളിപ്പെടുത്തുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇത് ആദ്യമായല്ല ഫേസ് ഐഡി തട്ടിപ്പ് നടത്തുന്നത്. സുരക്ഷാ സാങ്കേതിക വിദ്യയെ കബളിപ്പിക്കാന്‍ ആളുകള്‍ക്ക് കഴിഞ്ഞ നിരവധി സംഭവങ്ങളുണ്ട്, ആപ്പിള്‍ ഐഫോണ്‍ എക്സില്‍ തുടങ്ങി ഫേസ് ഐഡിയിലേക്ക് മാറിയപ്പോള്‍ പല ആശങ്കകളും ഉയര്‍ന്നിരുന്നു.
വ്യക്തിയുടെ മുഖം, ആളുകളുടെ ചിത്രങ്ങള്‍, സമാനമായ ഡിജിറ്റല്‍ മിഥ്യാധാരണകള്‍ എന്നിവയില്‍ ആള്‍മാറാട്ടം നടത്തുന്ന മാസ്‌കുകള്‍ എന്നിവ വരെ ഈ സാങ്കേതികവിദ്യ പരീക്ഷിച്ചു. അതിനെ കബളിപ്പിക്കാന്‍ സൃഷ്ടിച്ചതില്‍ ചിലത് വിജയിച്ചു. ചില ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ ഇതിന് കഴിഞ്ഞെങ്കിലും, മറ്റുള്ളവര്‍ അത് തകര്‍ക്കാനും കുറ്റവാളിയെ ഫോണിലേക്ക് ആക്‌സസ് ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു.
ഒരു വ്യക്തി ഉറങ്ങുകയാണോ എന്ന് ഫേഷ്യല്‍ റെക്കഗ്നിഷന്‍ സോഫ്‌റ്റ്വെയര്‍ പലപ്പോഴും കണ്ടെത്തുകയും അത്തരം സന്ദര്‍ഭങ്ങളില്‍ ഫോണിലേക്കുള്ള പ്രവേശനം നിരസിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഒരു എന്‍ട്രി അനുവദിക്കാന്‍ അത് എങ്ങനെ സാധിച്ചു എന്നത് ഇപ്പോഴും ദുരൂഹമാണ്.