കഴിഞ്ഞ ജൂലൈ ഏറ്റവും ചൂടന്‍ മാസം
കഴിഞ്ഞ ജൂലൈ മാസമായിരുന്നു ലോകത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടുകൂടിയ മാസം എന്ന് റിപ്പോര്‍ട്ട്. നാസയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലോകത്തിലെ ഏറ്റവും ചൂടുകൂടിയ മാസങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയത് 1880 മുതലാണ്, അന്ന് മുതല്‍ ഉള്ള കണക്ക് പ്രകാരം 2016 ജൂലൈ ആണ് ലോകത്തില്‍ ഇന്നുവരെ ഉണ്ടായ ഏറ്റവും ചൂടുകൂടിയ മാസം.
July 2016 was absolutely the hottest month since the instrumental records began. pic.twitter.com/GQNsvARPDH
— Gavin Schmidt (@ClimateOfGavin) 15 August 2016
നാസ മാത്രമല്ല ഇതേ കണക്കുകളാണ് അമേരിക്കന്‍ ദേശീയ സമുദ്രപഠന ഏജന്‍സിയും ശരി വയ്ക്കുന്നത്. കഴിഞ്ഞ 14 മാസങ്ങളായി ഒരോ മാസത്തിലും താപനിലയില്‍ കൃത്യമായ വ്യതിയാനം സംഭവിക്കുന്നുണ്ടെന്നും, അത് പാരമ്യത്തില്‍ എത്തുകയാണ് ജൂലൈയില്‍ സംഭവിച്ചത് എന്നുമാണ് നാസ പറയുന്നത്.
നാസയുടെ ഇത് സംബന്ധിച്ച രേഖ ചിത്രങ്ങള്‍ പ്രമുഖ പരിസ്ഥിതി ശാസ്ത്രകാരന്‍ ഗാവിന്‍ ഷാമിഡ്ത്ത് പുറത്തുവിട്ടു. ഇദ്ദേഹം നാസയുടെ ഗോദാര്‍ദ് ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പൈസ് സ്റ്റഡീസിന്‍റെ ഡയറക്ടറാണ്.