യൂട്യൂബില്‍ വീഡിയോ ഇട്ടു: തിരുവനന്തപുരം സ്വദേശി മധ്യവയസ്കയ്ക്ക് സംഭവിച്ചത്..!
സംഭവം ഇങ്ങനെ - “Is Suzainne a sinner?” സൂസന്‍ തെറ്റുകാരിയാണോ എന്ന പേരില്‍ ജസീന്ത മോറിസ് തന്‍റെ സ്വന്തം കവിത ഗാനമാക്കി ഒരു ആല്‍ബം ഇറക്കി. മദ്ധ്യവയസ്സ് കഴിഞ്ഞ ഒരു സ്ത്രീയുടെ ജീവിതമാണു അതില്‍ ചിത്രീകരിച്ചിരുന്നത്. ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത് ജസീന്തയുടെ ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു. ഒ രാജഗോപാലാണ് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഈ ആല്‍ബം പ്രകാശനം ചെയ്തത്. അമേച്വറായി ചെയ്ത ഒരു ആല്‍ബമായിരുന്നു ഇത്.
എന്നാല്‍ യൂട്യൂബില്‍ ഈ ഗാനം അപ്ലോഡ് ചെയ്തതോടെയാണ് പ്രശ്നം ആരംഭിക്കുന്നത്, വീഡിയോ കണ്ട ഉത്തരേന്ത്യയില്‍ നിന്നും മറ്റും അനേകം അശ്ലീലം നിറഞ്ഞ കമന്‍റുകള്‍ വീഡിയോയില്‍ നിറഞ്ഞു. അവസാനം ജസീന്ത ആ വീഡിയോ യൂടൂബില്‍ നിന്ന് പിന്‍വലിച്ചു. എന്നാല്‍ സംഭവം അവിടെ തീര്‍ന്നില്ല, ആ ഗാനം പല യൂട്യൂബ് ചാനലുകളിലും ഫേസ്ബുക്ക് പേജുകളിലും റീപോസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
ഫേസ്ബുക്കിലെ ചില പോസ്റ്റുകള്‍ പ്രധാനമായും പോസ്റ്റ് ചെയ്തിരിക്കുന്ന പാകിസ്ഥാന്‍ കേന്ദ്രമായ ഫേസ്ബുക്ക് പേജുകളിലാണ്. അവിടെ പ്രശ്നം മാറി പാകിസ്ഥാനിഗായകന്‍ താഹിര്‍ ഷാ അപ്‌ലോഡ് ചെയ്ത് ഹിറ്റ് ആയ ഏഞ്ചല്‍ എന്ന ഗാനത്തിന്‍റെ ദക്ഷിണേന്ത്യന്‍ വേര്‍ഷന്‍ എന്നാണു ഈ ഗാനം വിശേഷിപ്പിക്കപ്പെട്ടത്. ഇതോടെ പാകിസ്ഥാനില്‍ നിന്നും വലിയ തോതിലുള്ള വെല്ലുവിളികളാണ് ഗായികയ്ക്കെതിരെ. സ്ക്രോള്‍.കോം മുതല്‍ ഹഷിംങ്ടണ്‍ പോസ്റ്റുവരെ സൂസന്‍റെ വീഡിയോ വാര്‍ത്തയായി.
എന്നാല്‍ ഈ ഗാനം വീഡിയോ ആല്‍ബമുണ്ടാക്കി യൂടൂബ് പോലെയുള്ള സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത് അതിന്‍റെ നെഗറ്റീവ് പബ്ലിസിറ്റിക്കും, അത് വഴിയുള്ള ഹിറ്റിന് വേണ്ടിയുമല്ല ചെയ്തത്, വളരെ പ്രതീക്ഷയോടെ, ഒരു ഗാനം എഴുതി, പാടി അഭിനയിച്ചതാണ് ഈ വീഡിയോ എന്നാണ് അമ്പത്തിരണ്ടുകാരിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ജസീന്ത ദേശീയ മാധ്യമങ്ങളോട് പറയുന്നത്. വെറുതെ ഒരു വീഡിയോ അപ്ലോഡ് ചെയ്താല്‍ അതില്‍ ഉണ്ടാകുന്ന പ്രത്യഘാതങ്ങളിലേക്കും ഇവരുടെ അനുഭവം വെളിച്ചം വീഴുന്നു.