ഐഫോണ്‍ എക്സിനെ പരിപാലിക്കാന്‍ ചിലവ് കൂടും
ഐഫോണ്‍ എക്സിന്‍റെ പ്രീബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു കഴിഞ്ഞു. അടുത്ത മാസം ആദ്യത്തോടെ ഫോണ്‍ ഇറങ്ങും എന്നാണ് റിപ്പോര്‍ട്ട്. വന്‍ വിലക്കുറവില്‍ ഐഫോണ്‍ 10 എന്ന് വിശേഷിപ്പിക്കാവുന്ന ഐഫോണ്‍ എക്സ് വാങ്ങുവാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ 89,000 രൂപ വിലയുള്ള ഫോണ്‍ 17,000 രൂപയ്ക്ക് ലഭിച്ചേക്കും, അതിനെക്കുറിച്ച് ഇവിടെ അറിയാം.
ഐഫോണ്‍ എക്സ് 64ജിബി, 256 ജിബി പതിപ്പുകളിലാണ് എത്തുന്നത്. ഇതില്‍ 256 മോഡലിന് 102000 രൂപ വിലവരുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മറ്റൊരു രസകരമായ കാര്യം ഐഫോണ്‍ എക്സ് എന്തെങ്കിലും കേട് വന്നാല്‍ പുതുക്കിയെടുക്കാനുള്ള തുകയ്ക്ക് നമ്മുക്ക് മറ്റ് രണ്ട് ഫോണ്‍ വാങ്ങാം എന്നതാണ്.
എന്താണ് ഇത് എന്നല്ലെ, ഐഫോണ്‍ എക്സിന്‍റെ സ്ക്രീന്‍ തകര്‍ന്നാല്‍ മാറ്റുവാന്‍ 279 ഡോളര്‍ അതായത്, 18,111 രൂപ ചിലവ് വരും. ഇതിന് പുറമേ ബാക്കി പാര്‍ട്സുകൂടി തകരാറിലായല്‍ ഏതാണ്ട് 40,000 രൂപയ്ക്ക് അടുത്ത് ചിലവാകും. അതായത് വണ്‍ പ്ലസിന്‍റെ ഒരു ഫോണ്‍ വാങ്ങാം.
അതേ സമയത്ത് ഈ പാര്‍ട്സുകള്‍ക്ക് ആപ്പിള്‍ നല്‍കുന്ന ഡാമേജ് കെയര്‍ ആപ്പിള്‍ കെയല്‍ പ്ലസ് പ്ലസ് ഈ വിലയില്‍ കുറവാണ്. അതായത് ഐഫോണ്‍ എക്സ് പരിപാലിക്കാന്‍ വലിയ ചിലവ് വരും എന്ന് അര്‍ത്ഥം.