ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് സ്‌പീഡുള്ള രാജ്യം? ഇന്ത്യയുടെ സ്ഥാനം?
മൊബൈല്‍ ഇന്റര്‍നെറ്റ് സ്‌പീഡിന്റെ കാര്യത്തില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് 109-ാം സ്ഥാനം. അയല്‍ രാജ്യങ്ങളായ പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ ലഭിക്കുന്നതിനേത്താള്‍ കുറഞ്ഞ വേഗതയിലാണ് ഇന്ത്യയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ലഭിക്കുന്നതെന്ന് പ്രമുഖ അന്താരാഷ്‌ട്ര ഏജന്‍സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
നവംബറിലെ കണക്കനുസരിച്ച് മൊബൈല്‍ ഇന്റര്‍നെറ്റില്‍ 109-ാം സ്ഥാനവും ഫിക്‌സഡ് ബ്രോഡ്ബാന്റ് സ്‌പീഡില്‍ 76-ാം സ്ഥാനവുമാണ് ഇന്ത്യക്കുള്ളത്. ഒക്ടോബറിലുണ്ടായിരുന്നതിനേക്കാള്‍ ഒരു സ്ഥാനം ഇന്ത്യ പിന്നോട്ടുപോയി. 2017 ജനുവരിയില്‍ ഇന്ത്യയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് സ്‌പീഡ് 7.65 എം.ബി.പി.എസ് ആയിരുന്നു. നവംബര്‍ ആയപ്പോള്‍ ഇത് 15 ശതമാനം വര്‍ദ്ധിച്ച് 8.80 എം.ബി.പി.എസ് ആയി മാറിയെന്നാണ് കണക്ക്. എന്നാല്‍ മൂന്ന് സ്ഥാനങ്ങള്‍ പിന്നോട്ട് പോയിട്ടും പാകിസ്ഥാന് 89-ാം സ്ഥാനമുണ്ട്. നേപ്പാള്‍ 99-മതും ശ്രീലങ്ക 107-ാം സ്ഥാനത്തുമാണ്.
എന്നാല്‍ ഫിക്‌സഡ് ബ്രോഡ്ബാന്‍ഡുകളുടെ കാര്യത്തില്‍ ഇന്ത്യക്ക് 76-ാം സ്ഥാനമുണ്ട്. ഈ വര്‍ഷം തുടക്കത്തില്‍ 12.12 എം.ബി.പി.എസ് ശരാശരി വേഗതയുണ്ടായിരുന്നത് 50 ശതമാനത്തോളം വര്‍ദ്ധിച്ച് ഇപ്പോള്‍ ശരാശരി വേഗത 18.82 എം.ബി.പി.എസ് ആയിട്ടുണ്ട്. ഈ വിഭാഗത്തില്‍ ഇന്ത്യ മറ്റ് അയല്‍രാജ്യങ്ങളേക്കാള്‍ മുന്നിലാണ്. പാകിസ്ഥാന്‍ 126-ാം സ്ഥാനത്താണ്. നേപ്പാള്‍ 92-ാം സ്ഥാനത്തുമാണ്. പക്ഷേ ശ്രീലങ്ക ഇന്ത്യയേക്കാള്‍ മുന്നിലാണ്. നവംബറിലെ കണക്ക് അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സ്‌പീഡുള്ള രാജ്യം നോര്‍വെയാണ്. 62.66 എം.ബി.പി.എസ് സ്‌പീഡാണ് നോര്‍വെയില്‍ ശരാശരി ലഭിക്കുന്നത്. 153.85 എം.ബി.പി.എസ് സ്‌പീഡ് ലഭിക്കുന്ന മലേഷ്യയാണ് ബ്രോഡ്ബാന്‍ഡ് സ്‌പീഡില്‍ ഒന്നാം സ്ഥാനത്ത്.