ലോകത്ത് ആകമാനം 332.4 മില്ല്യണ്‍ ഡൊമൈന്‍ പേരുകള്‍

Internet now has 332 mn domain names

അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷ കമ്പനി വെരിസൈന്‍റെ കണക്ക് പ്രകാരം 2017 ലെ അവസാന പാദത്തില്‍ ലോകത്ത് ആകമാനം 17 ലക്ഷം പുതിയ ഡൊമൈന്‍ പേരുകള്‍ റജിസ്ട്രര്‍ ചെയ്തു. ഇതോടെ ഇപ്പോള്‍ ലോകത്തുള്ള ഡൊമൈന്‍ പേരുകളുടെ എണ്ണം 332.4 മില്ല്യണ്‍ ആയി, ഇതില്‍ എല്ലാ പ്രമുഖ ടോപ്പ് ലെവല്‍ ഡൊമൈനുകളും (ടിഎല്‍ഡി) ഉള്‍പ്പെടും.

.COM,.Net എന്നീ ഡൊമൈനുകളില്‍ റജിസ്ട്രര്‍ ചെയ്ത 2017 ലെ പേരുകളുടെ എണ്ണം 9 ദശലക്ഷത്തിന് അടുത്ത് വരും. 2016 ല്‍ ഇത് 8.8 ദശലക്ഷമായിരുന്നു.  മൊത്തം ഡൊമൈന്‍ എണ്ണം .COM,.Net എന്നിവ കൂട്ടിയാല്‍ 146.4 ദശലക്ഷം വരും. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2.9 ശതമാനം കൂടുതലാണ്.

 

Latest Videos
Follow Us:
Download App:
  • android
  • ios