നിര്‍ഭയ മിസൈല്‍ പരീക്ഷണം വിജയം
ബലാസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സബ് സോണിക് ക്രൂയിസ് മിസൈല്‍ നിര്‍ഭയ പരീക്ഷിച്ചു. ഒഡീഷയിലെ രാവിലെ 11.54 ന് ചാന്ദിപ്പൂരിലെ വിക്ഷേപണത്തറയിലെ മൂന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നായിരുന്നു പരീക്ഷണം. പ്രതിരോധ വകുപ്പിലെ ഉന്നത ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടയുള്ളവര്‍ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.
പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിനു കീഴിലുള്ള ബംഗളൂരു ആസ്ഥാനമായ എയ്റോനോട്ടിക്കല്‍ ഡെവലപ്മെന്റ് എസ്റ്റാബ്ളിഷ്മെന്റാണ് നിര്‍ഭയ വികസിപ്പിച്ചത്. 300 കിലോ സ്ഫോടകവസ്തുക്കൾ വഹിക്കാൻ നിർഭയക്കു ശേഷിയുണ്ട്.