ഗിഞ്ചറും ഫെറിയും; ഭക്ഷണ ശാലയിലെ സ്മാര്‍ട്ട് സപ്ലെയര്‍മാര്‍

ഇവിടെ ഭക്ഷണം അവിടെ സാങ്കേതികവിദ്യ എന്ന ആശയം പൂര്‍ണ്ണമായും അവലംബിച്ചുകൊണ്ടാണ് ഇത്തരത്തിലൊരു നൂതന വിദ്യ കൊണ്ടുവന്നിരിക്കുന്നത്. 

In A First, Nepal's Restaurant Uses Robots As Waiters

കാഠ്മണ്ഡു: ഭക്ഷണശാലകളിൽ പോകുമ്പോൾ നിരവധി വെയ്റ്റന്മാർ ഉണ്ടായിരിക്കും. എന്നാൽ ഇനി ഇത്തരം സേവകരുടെ ആവശ്യമില്ല. പുതിയതായി നേപ്പാളില്‍ ആരംഭിച്ച നൗളോ ഭക്ഷണശാലയില്‍ ഭക്ഷണം വിളമ്പുന്നത് റോബോര്‍ട്ടുകളാണ്. ഇവിടെ ഭക്ഷണം അവിടെ സാങ്കേതികവിദ്യ എന്ന ആശയം പൂര്‍ണ്ണമായും അവലംബിച്ചുകൊണ്ടാണ് ഇത്തരത്തിലൊരു നൂതന വിദ്യ കൊണ്ടുവന്നിരിക്കുന്നത്. 

അഞ്ച് റോബോര്‍ട്ടുകളാണ് പ്രധാനമായും ഇവിടെ സേവകർക്ക് പകരം ജോലി ചെയ്യുന്നത്. ഗിഞ്ചര്‍ എന്നു പേരിട്ടിരിക്കുന്ന മൂന്നു റോബോര്‍ട്ടുകളും ഫെറി എന്നു പേരിട്ടിരിക്കുന്ന രണ്ടു റോബോര്‍ട്ടുകളുമാണ് ഇവിടെ ജോലിയെടുക്കുന്നത്. നേപ്പാള്‍ കമ്പനിയായ പാലിയ ടെക്നോളജിയിലെ ആറ് എഞ്ചിനീയര്‍മാരാണ് റോബോര്‍ട്ടുകളുടെ നിർമ്മാണത്തിന് നേതൃത്വം നൽകിരിക്കുന്നത്.

ഭക്ഷണശാലയിലെ ഡിജിറ്റല്‍ സ്ക്രീനിൽ മെനു മേശയില്‍ തെളിഞ്ഞു വരികയും ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.തുടർന്ന്   അടുക്കളയിലേക്ക് നേരിട്ട് ഓര്‍ഡര്‍ എത്തുകയും ചെയ്യും. അതിനുശേഷം, റോബോര്‍ട്ടുകള്‍ തയ്യാറാക്കി വച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങള്‍ എടുത്ത് ആളുകളുടെ മുന്നലെത്തിക്കും.

സൗത്ത് ഏഷ്യയിലെയും നേപ്പാളിലെയും ആദ്യ ഡിജിറ്റല്‍ റോബോട്ടിക് ഭക്ഷണശാലയാണ് നൗളോ. ലോകത്തിലേക്കും വച്ച് നൂതന റോബോര്‍ട്ട് സേവനമാണിതെന്നും ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെടുന്നതും ഏറ്റവും എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാവുന്നതാണെന്ന് വിശ്വസിക്കുന്നതായും പാലിയ ടെക്നോളജിയുടെ സിഇഔ ബിനയ് റൗട്ട് പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios