ഹോണര്‍ 9എന്‍ അവതരിപ്പിച്ചു: വില ഇതാണ്
- നാനോ കോട്ടഡ് ഡിസൈന്‍ ആണ് ഫോണിനുള്ളത്.
- ഡ്യൂവല്‍ റെയര്‍ ക്യാമറ, എഐ ബാക്ക്ഡ് ഫീച്ചേര്‍സ്, ഡിസ്പ്ലേ നോച്ച് എന്നിവ ഫോണിനുണ്ട്
ദില്ലി: ഹോണര്‍ 9എന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഒരു ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണ്‍ പ്രേമിക്ക് തൃപ്തി നല്‍കുന്നതാണെന്നാണ് നിര്‍മ്മാതാക്കളായ വാവ്വേയുടെ അവകാശവാദം. നാനോ കോട്ടഡ് ഡിസൈന്‍ ആണ് ഫോണിനുള്ളത്. ഒപ്പം ഡ്യൂവല്‍ റെയര്‍ ക്യാമറ, എഐ ബാക്ക്ഡ് ഫീച്ചേര്‍സ്, ഡിസ്പ്ലേ നോച്ച് എന്നിവ ഫോണിനുണ്ട്.
മെമ്മറിശേഷിയുടെ കാര്യത്തില്‍ മൂന്ന് പതിപ്പിലാണ് ഹോണര്‍ 9 എന്‍ എത്തുന്നത്. ഇതില്‍ 3ജിബി/32 ജിബി പതിപ്പിന് 11,999 രൂപയാണ് വില. ഫോണിന്‍റെ 4ജിബി/64ജിബി പതിപ്പിന് വില 13,999 രൂപയാണ്. ഫോണിന്‍റെ 4ജിബി/128 ജിബി പതിപ്പിന് 17,999 രൂപയാണ് വില. ജൂലൈ 31 മുതല്‍ ഫ്ലിപ്പ്കാര്‍ട്ട് വഴിയും ഹായ് ഹോണര്‍ സ്റ്റോര്‍ വഴിയും ഫോണ്‍ വില്‍പ്പനയ്ക്ക് എത്തും.
നോ ഓഡിനറി ബ്യൂട്ടിയെന്നാണ് ഫോണിന്‍റ ടാഗ് ലൈന്‍ തന്നെ. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 19:9 ഇഞ്ചാണ് ഫോണിന്‍റെ ഡിസ്പ്ലേ അനുപാതം. 1080x2280 പിക്സലാണ് ഫോണിന്‍റെ റെസല്യൂഷന്‍. ഒക്ടാകോര്‍ ഹൈസിലിക്കോണ്‍ കിരിയന്‍ 659 എസ്ഒസി ചിപ്പാണ് ഫോണിനുള്ളത്. ടി830 എംപി2 ഗ്രാഫിക്കല്‍ പ്രോസ്സര്‍ യൂണിറ്റ് ഫോണുനുണ്ട്. 4ജിബിയാണ് ഫോണിന്‍റെ റാം ശേഷി. 64ജിബി/128 ജിബിയായിരിക്കും ഇന്‍ബില്‍ട്ട് മെമ്മറി. ആന്‍ഡ്രോയ്ഡ് ഓറീയോ ആണ് ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം.
13 എംപി പ്രൈമറി സെന്‍സറും, 2 എംപി സെക്കന്‍ററി സെന്‍സറും ഉള്ള ഇരട്ടക്യാമറയാണ് ഫോണിന്‍റെ പിന്നിലുള്ളത്. എല്‍ഇഡി ഫ്ലാഷുണ്ട്. 16 എംപിയാണ് മുന്‍ക്യാമറ. മുന്നിലെയും പിന്നിലെയും ക്യാമറ എച്ച്ഡി വീഡിയോ റെക്കോഡിംഗ് സപ്പോര്‍ട്ട് ചെയ്യും.