പൗരന്മാരുടെ പേരും നമ്പറും പൊലീസ് റിപ്പോര്‍ട്ടും അടങ്ങുന്ന ഡാറ്റ വില്‍പ്പനയ്ക്ക്; ഹാക്കറുടെ കെണി, ഞെട്ടി ചൈന
10 ബിറ്റ്‌കോയിനുകൾക്കാണ് (ഏകദേശം 16,00,000 രൂപ) വിവരങ്ങൾ വിൽക്കുന്നത്. സുരക്ഷാ ആവശ്യങ്ങൾക്കായി തങ്ങളുടെ പൗരന്മാരുടെ ഡാറ്റ ചോർത്തുന്ന സംവിധാനം ചൈനയിലുണ്ട്
ഓൺലൈനിൽ ആളുകളുടെ വിവരങ്ങൾ വിൽപ്പനയ്ക്ക് വെച്ച് ഹാക്കർ. ദശലക്ഷക്കണക്കിന് ചൈനീസ് പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിച്ചതായി അവകാശപ്പെടുന്ന ഹാക്കറാണിത്. ഹാക്കർ ഓൺലൈനിൽ പോസ്റ്റ് ചെയ്ത 750,000 എൻട്രികളുടെ സാമ്പിളിൽ പൗരന്മാരുടെ പേരുകൾ, മൊബൈൽ ഫോൺ നമ്പറുകൾ, ഐഡി നമ്പറുകൾ, വിലാസങ്ങൾ, ജന്മദിനങ്ങൾ, അവർ ഫയൽ ചെയ്ത പൊലീസ് റിപ്പോർട്ടുകൾ തുടങ്ങിയ എല്ലാ വിവരങ്ങളും ഉൾപ്പെടുന്നുണ്ട്. എഎഫ്‌പിയും സൈബർ സുരക്ഷാ വിദഗ്ധരും സാമ്പിളിലെ ചില പൗരന്മാരുടെ ഡാറ്റയുടെ ആധികാരികത പരിശോധിച്ചു.
23TB ഡാറ്റാബേസ് - ഒരു ബില്യൺ ചൈനീസ് പൗരന്മാരുടെ രേഖകൾ അടങ്ങിയിട്ടുണ്ടെന്നാണ് ഹാക്കർ അവകാശപ്പെടുന്നത്. 10 ബിറ്റ്‌കോയിനുകൾക്കാണ് (ഏകദേശം 16,00,000 രൂപ) വിവരങ്ങൾ വിൽക്കുന്നത്. സുരക്ഷാ ആവശ്യങ്ങൾക്കായി തങ്ങളുടെ പൗരന്മാരുടെ ഡാറ്റ ചോർത്തുന്ന സംവിധാനം ചൈനയിലുണ്ട്. ചോർന്ന ഡാറ്റകൾ ഡെലിവറി ഉപയോക്തൃ രേഖകളിൽ നിന്നുള്ളതാണെന്നാണ് വിവരം. മറ്റ് ഡാറ്റാ എൻട്രികളിൽ ഒരു ദശാബ്ദത്തിലേറെയായി ഷാങ്ഹായിൽ പൊലീസിന് റിപ്പോർട്ട് ചെയ്ത കേസുകളാണ് അടങ്ങിയിരിക്കുന്നത്. 2019 മുതലുള്ള കേസിന്‍റെ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്.
ട്രാഫിക് അപകടങ്ങളും ചെറിയ മോഷണവും മുതൽ ബലാത്സംഗവും ഗാർഹിക പീഡനവും വരെയുള്ള റിപ്പോർട്ടുകൾ ഇക്കൂട്ടത്തിലുണ്ട്. ഷാങ്ഹായ് പൊലീസ് ശേഖരിച്ചിരുന്ന വിവരങ്ങൾ അലിബാബ ക്ലൗഡ് സെർവറിൽ നിന്ന് ഹാക്ക് ചെയ്യപ്പെട്ടതാകാമെന്ന നിഗമനത്തിലാണ് ചില ഉപയോക്താക്കൾ. ആലിബാബ ക്ലൗഡിൽ നിന്നാണ് ഫയലുകൾ ഹാക്ക് ചെയ്യപ്പെട്ടതെന്ന് സൈബർ സുരക്ഷാ അനലിസ്റ്റായ പോട്ടറും സ്ഥിരീകരിച്ചു.
ഔദ്യോഗിക സ്ഥീരികരണങ്ങൾ ലഭ്യമായിട്ടില്ല. വിവരങ്ങളിൽ സ്ഥിരീകരണം ഉണ്ടായാൽ, ഈ ലംഘനം ചരിത്രത്തിലെ ഏറ്റവും വലിയതും അടുത്തിടെ അംഗീകരിച്ച ചൈനീസ് ഡാറ്റ സംരക്ഷണ നിയമങ്ങളുടെ വലിയ ലംഘനവുമായിരിക്കും റിപ്പോർട്ട് ചെയ്യപ്പെടും. ചൈനയുടെ സുരക്ഷാ അഡ്മിനിസ്ട്രേഷനും വാർത്തകളോട് പ്രതികരിച്ചിട്ടില്ല.
യുകെയില്‍ ജോലിയെന്ന് കേട്ടാലുടന്‍ ചതിക്കുഴിയില്‍ പോയി വീഴല്ലേ..! വാട്സ് ആപ്പ് വഴി വന്‍ തട്ടിപ്പ്
വാട്സ് ആപ്പ് (Whats App) വഴിയുള്ള പുതിയ ഫിഷിങ് കാമ്പയിൻ (phishing campaign) ഉപയോക്താക്കളെ വഞ്ചിക്കുന്നതാണെന്ന് റിപ്പോർട്ട്. യുകെയില്‍ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യം വെച്ചാണ് തട്ടിപ്പ് നടക്കുന്നത്. ജോലിക്കായി രാജ്യത്തേക്ക് മാറാൻ തയ്യാറുള്ള വ്യക്തികൾക്ക് സൗജന്യ വിസയും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നതാണ് പുതിയ തട്ടിപ്പിന്റെ രീതി. യുകെ സർക്കാരിൽ നിന്നുള്ള മെസെജാണെന്ന വ്യാജനേയാണ് തട്ടിപ്പ് നടത്തുന്നത്. 2022ൽ യുകെയിലേക്ക് 132,000-ത്തിലധികം തൊഴിലാളികളെ ആവശ്യമാണെന്നാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്ന മെസേജിൽ പറയുന്നത്.
രാജ്യത്തിന് പുറത്തേക്ക് ജോലിക്ക് ശ്രമിക്കുന്നവരെ ലക്ഷ്യമിട്ടാണ് കൂടുതലും മെസെജുകൾ എത്തുന്നത്. മെസേജിൽ ക്ലിക്ക് ചെയ്‌താൽ, അവർക്ക് യുകെ വിസ ആന്‍ഡ് ഇമിഗ്രേഷൻ വെബ്‌സൈറ്റ് എന്ന വ്യാജേന ഡൊമെയ്‌ൻ നൽകും. 'യുകെയില്‍ ഇതിനകം ലഭ്യമായ ആയിരക്കണക്കിന് ജോലികൾക്ക് അപേക്ഷിക്കാൻ' എന്നൊരു ഓപ്ഷനും നല്‍കിയിട്ടുണ്ടാകും.
പ്രോഗ്രാമിന്‍റെ ഭാഗമായി യാത്രാ ചെലവ്, പാർപ്പിടം, താമസം, മെഡിക്കൽ സൗകര്യങ്ങൾ തുടങ്ങിയ നല്‍കുമെന്നും അപേക്ഷകന് 16 വയസോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണമെന്ന് നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. കൂടാതെ, അടിസ്ഥാന ഇംഗ്ലീഷ് സംസാരിക്കാൻ കഴിയണം. പ്രോഗ്രാമിന്റെ പ്രയോജനമായി തൽക്ഷണ വർക്ക് പെർമിറ്റ്, വിസ അപേക്ഷാ സഹായവും നല്‍കുമെന്ന് വെബ്സൈറ്റില്‍ പറയുന്നു. ജോലി ചെയ്യാനും പഠിക്കാനും ആഗ്രഹിക്കുന്ന എല്ലാ വ്യക്തികൾക്കും വിദ്യാർത്ഥികൾക്കും അവസരമുണ്ടെന്നുമാണ് ഡൊമേയ്നിലെ വിവരങ്ങള്‍.
കുറവുകൾ നികത്തി വൺ പ്ലസ് നോർഡ് 2T 5ജി എത്തി; കൂടെ ആകർഷകമായ ഓഫറുകളും
വാട്ട്‌സ് ആപ്പ് വഴിയുള്ള തട്ടിപ്പ് പുതിയ കാര്യമല്ല. ഇത്തരത്തിൽ ആളുകൾക്ക് പണം നഷ്ടപ്പെട്ട നിരവധി കേസുകളാണ് നിലവിലുള്ളത്. വാട്സ് ആപ്പിലെ മെസെജുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ആയതിനാൽ തട്ടിപ്പുകാരെ കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരം മെസെജുകൾ അവഗണിക്കുകയാണ് തട്ടിപ്പിൽ രക്ഷപ്പെടാനുള്ള മാർഗം. ഉപയോക്താക്കളുടെ പേരുകൾ, ഇമെയിൽ വിലാസങ്ങൾ, ഫോൺ നമ്പറുകൾ, വൈവാഹിക നില, തൊഴിൽ നില എന്നിവയുൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. 25 ലക്ഷം രൂപ ലോട്ടറി തുക വാഗ്ദാനം ചെയ്യുന്ന തട്ടിപ്പ് അടുത്തിടെ വ്യാപിച്ചിരുന്നു.