കിടിലന്‍ സെല്‍ഫിക്ക് ഒരു ആപ്പുമായി ഗൂഗിള്‍
ന്യൂയോര്‍ക്ക്: സെല്‍ഫി എന്നത് ഇന്ന് രണ്ട് പേര്‍കൂടിയാല്‍ കൈകൊടുക്കും പോലെ ഒരു മര്യാദമായി മാറിയിട്ടുണ്ട്. ചിലര്‍ സ്വയം ബോധത്തിനും സെല്‍ഫിയെ ആശ്രയിക്കുന്നു എന്നത് രസകരമാണ്. ഫേസ്ബുക്കോ, ട്വിറ്ററോ ഒന്ന് സ്‌ക്രോള്‍ ചെയ്താല്‍ പോലും കുറഞ്ഞത് ഒരു മൂന്ന് സെല്‍ഫിയെങ്കിലും നാം കാണുന്നുണ്ട്. സെലിബ്രേറ്റികളും സെല്‍ഫികളില്‍ അഭിരമിക്കുന്ന കാലമാണ് ഇത്.
എന്നാല്‍ സെല്‍ഫി എടുക്കുന്ന എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് കാമറ ഷെയ്ക് ആയി ചിത്രത്തിന്റെ വ്യക്തത നഷ്ടപ്പെടുന്ന അവസ്ഥ. എന്നാല്‍ ഇതിനൊരു പരിഹാരവുമായാണ് ഗൂഗിളിന്റെ വരവ്. മോഷന്‍ സ്റ്റില്‍ എന്ന പുതിയ ആപ് ഉപയോഗിച്ച് ഫോട്ടോകള്‍ ഷെയ്ക് ഇല്ലാതെ എടുക്കാമെന്നാണ് ഗൂഗിള്‍ പറയുന്നത്. തുടക്കത്തില്‍
മാത്രമല്ല ഫോട്ടോകള്‍ ജിഫ് ഫോര്‍മാറ്റില്‍ എടുക്കാനും ഇവ കൂട്ടിച്ചേര്‍ത്ത് ഒരു മൂവിപോലെയാക്കാനും ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും. തത്ക്കാലം ഇത് ഐഫോണ്‍ ഉപയോക്താക്കള്‍ക്കു മാത്രമേ ലഭിക്കു.