എച്ച്ടിസി ഏറ്റെടുക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
സാന്‍ ഫ്രാന്‍സിസ്‌കോ: ആഗോള സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ പ്രമുഖന്മാരായ എച്ച്ടിസിയുടെ സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായം ടെക്ക് ഭീമന്മാരായ ഗൂഗിള്‍ ഏറ്റെടുക്കുന്നതായി റിപ്പോര്‍ട്ട്. ഒരു ചൈനീസ് മാധ്യമമാണ് ഇത്തരത്തില്‍ സൂചനകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഗൂഗിളിന്‍റെ പിക്‌സല്‍ 2 ശ്രേണിയിലുള്ള ഫോണുകള്‍ നിര്‍മ്മിക്കുന്നത് എച്ച്ടിസി ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കമ്പനിയുടെ മുഴുവന്‍ സ്മാര്‍ട്ട്‌ഫോണ്‍ യൂണിറ്റും വാങ്ങുന്നതിന് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ എച്ച്ടിസിയുടെ വിര്‍ച്വല്‍ റിയാലിറ്റി വ്യവസായമായ എച്ച്ടിസി വിവെ ഇതില്‍ ഭാഗവാക്കാകില്ല. വെള്ളിയാഴ്ചയാണ് ഇത്തരത്തില്‍ വാര്‍ത്ത പുറത്തുവന്നത്. ഒരു കാലത്ത് എച്ച്ടിസി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ അതികായന്മാരായിരുന്നെങ്കിലും നിലവില്‍ കടുത്ത സാമ്പത്തീക പ്രതിസന്ധിയിലായിരുന്നു.
ഗൂഗിള്‍ സ്മാര്‍ട്ട് ഫോണുകളായ പിക്‌സലും പിക്‌സല്‍ എക്‌സ്എല്‍ ഡിവൈസുകള്‍ എച്ച്ടിസി തന്നെയാണ് നിര്‍മ്മിക്കുന്നത്. വാര്‍ത്തകള്‍ സത്യമെങ്കില്‍ 2012ല്‍ മോട്ടറോള ഏറ്റെടുത്തതിന് ശേഷം നടന്നശേഷമുണ്ടായിരിക്കുന്ന ഏറ്റവും വലിയ ഏറ്റെടുക്കലാകും ഇത്. എന്നാല്‍ ഇത്തരമൊരു വാര്‍ത്തയില്‍ പ്രതികരിക്കാന്‍ ഇരുകമ്പനികളും തയ്യാറായിട്ടില്ല.