ലോകത്തെ ആശങ്കയിലാക്കി അന്‍റാര്‍ട്ടിക്കയിലെ ഭീമന്‍ ദ്വാരം

Giant hole reopens in Antarctic ice for the first time in 40 years

അന്‍റാര്‍റ്റിക്കയിലെ മഞ്ഞുപാളികളിലെ പുതിയ ദ്വാരം ഗവേഷകരില്‍ ആശങ്കയുണ്ടാക്കുന്നു. 40 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അന്‍റാര്‍റ്റിക്കയില്‍ ഇത്രയും വലിയ വിടവ് കണ്ടെത്തുന്നത്. അന്‍റാര്‍ട്ടിക്കയുടെ തെക്കുഭാഗത്തു നിന്ന് നീങ്ങി മധ്യഭാഗത്തിനും സമുദ്രത്തിനും ഇടയില്‍ മറ്റൊരു വലിയ ദ്വാരം അടുത്തിടെ കണ്ടെത്തിയിരിക്കുകയാണ്. 

വേനല്‍ക്കാലത്ത് പോലും ചൂടേല്‍ക്കാത്ത ഈ മേഖലയില്‍ മഞ്ഞുപാളികള്‍ പൂര്‍ണമായി അപ്രത്യക്ഷമായി സമുദ്രം എങ്ങനെ പുറത്തു കാണപ്പെടുന്നത് എങ്ങനെയാണെന്ന് ഗവേഷകരെ കുഴയ്ക്കുകയാണ്. സമുദ്രത്തില്‍ നിന്ന് രണ്ടായിരത്തോളം കിലോമീറ്റര്‍ അകലെയാണ് നിലവില്‍ ദ്വാരം കാണപ്പെട്ടിരിക്കുന്ന സ്ഥലം. 

അതിനാല്‍  കാലവസ്ഥയിലുണ്ടാകുന്ന സ്വഭാവിക മാറ്റം മൂലം ഈ പ്രതിഭാസം സംഭവിക്കില്ലെന്നാണ് ഗവേഷക സംഘം വ്യക്തമാക്കുന്നത്. ഈ പ്രദേശത്ത് ഗവേഷണം നടത്താന്‍ കഴിയില്ലാത്തതിനാല്‍ ദ്വാരത്തിന്റെ ചിത്രങ്ങള്‍ മാത്രമേ ലഭ്യമാകത്തുള്ളു. ഈ പ്രദേശത്ത് എത്താനായാല്‍ മാത്രമേ പിന്നിലെ കാരണം വ്യക്തമാകുകയുള്ളു. 

31000 ചതുരശ്ര കിലോമീറ്ററാണ് ഈ ഭീമന്‍ ദ്വാരത്തിന്‍റെ ഏകദേശ വലിപ്പം എന്നാണ് വിവരം. അതായത് അയര്‍ലണ്ടിന്റെ അത്ര വലിപ്പമാണ് ഈ ഭീമന്‍ കുഴിയുടെ വലിപ്പം. കഴിഞ്ഞ വര്‍ഷം സാറ്റലൈറ്റ് ചിത്രങ്ങളിലും ഇതേ മേഖലയില്‍ സമുദ്രം വെളിയില്‍ വരുന്നതിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നീട് ഇവ പൂര്‍ണമായി അപ്രത്യക്ഷമായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios