ആദ്യ വനിതാ റോബോര്‍ട്ടിന്‍റെ തല സൗദി അറുത്തുവെന്ന വാര്‍ത്ത വ്യാജം
റിയാദ്: പൗരത്വം നല്‍കിയ ആദ്യ വനിതാ റോബോര്‍ട്ടിന്‍റെ തല സൗദി അറുത്തുവെന്ന വാര്‍ത്ത വ്യാജം. ആദ്യ വനിതാ റോബോര്‍ട്ട് പൗരയെ സൗദി തലയറുത്തു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. റിയാദിലെ പൊതുമൈതാനിയില്‍ സോഫിയയുടെ തലയറുത്തതോടെ സൗദിയിലെ റോബോര്‍ട്ട് പൗരന്മാരുടെ എണ്ണം പൂജ്യമായി എന്നായിരുന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നത്.
ഇത്തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചതോടെ സോഷ്യല്‍ മീഡിയകളിലൂം ഈ വാര്‍ത്ത വ്യാപകമായി പ്രചരിച്ചു തുടങ്ങി. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. 2017 ഒകേ്ടാബര്‍ 26നാണ് സോഫിയ എന്ന റോബോര്‍ട്ടിന് സൗദി പൗരത്വം നല്‍കിയത്.
ആര്‍ട്ടിഫിഷ്യന്‍ ഇന്‍റലിജന്‍സില്‍ (നിര്‍മിത ബുദ്ധി) പ്രവര്‍ത്തിക്കുന്ന യന്ത്ര മനുഷ്യനാണ് സോഫിയ. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും സംസാരത്തിനനുസരിച്ച് മുഖഭാവങ്ങളില്‍ മാറ്റം വരുത്താനും സോഫിയക്കു കഴിയും. റിയാദില്‍ നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് സമ്മേളനത്തില്‍ സോഫിയയെ അവതരിപ്പിച്ചത്. ഈ യന്ത്രമനുഷ്യന്‍റെ ലൈവ് അഭിമുഖവും ഉണ്ടായിരുന്നു.
സൗദി പരത്വം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും ലോകത്ത് ആദ്യമായി ഒരു റോബോട്ടിന് പൗരത്വം നല്‍കി അംഗീകരിച്ചത് ചരിത്രപരമാണെന്നും സോഫിയ പ്രതികരിച്ചിരുന്നു. ഭാവിയില്‍ ഐഎ സാങ്കേതികതയുടെ പ്രധാന്യം വ്യക്തമാക്കാനാണ് പുതിയ നീക്കം എന്നാണ് സൗദി പറയുന്നത്.