ഫേസ്​ബുക്ക്​ ആപ്പിൽ വാട്​സ്​ആപ്​ ബട്ടൺ പരീക്ഷണത്തിൽ

Facebook testing WhatsApp shortcut button in its Android app

ഫെയ്​സ്​ബുക്ക്​ ആൻഡ്രോയിഡ്​ ആപ്പിൽ വാട്​സാപ്പിലേക്കുള്ള കുറുക്കുവഴി പരീക്ഷിക്കുന്നു. ഫെയ്​സ്​ബുക്ക്​ ആപ്പിൽ തന്നെ കുറുക്കുവഴിക്കായി പ്രത്യേക ബട്ടൺ ഒരുക്കിയാണ്​ ഇൗ പരീക്ഷണം. ഇത്​ വിജയം കണ്ടാൽ ഫെയ്​സ്​ബുക്കിൽ നിന്ന്​ പുറത്തുപോയ ശേഷം വാട്​സ്​ ആപ്പിൽ കയറുന്നത്​ ഒഴിവാക്കാനാകും. നെക്​സ്​റ്റ്​വെബ്​ എന്ന വെബ്​സൈറ്റാണ്​ ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്​. ഫെയ്​സ്​ബുക്ക്​ ആപ്പിനകത്ത്​ ഒരുക്കുന്ന വാട്​സ്​ആപ്​ ബട്ടന്‍റെ സ്ക്രീൻഷോട്ട്​ സഹിതമാണ്​ വെബ്​സൈറ്റ്​ വിവരം പുറത്തുവിട്ടത്​.

സാമൂഹിക മാധ്യമരംഗത്തെ ഭീമനായ ഫെയ്​സ്​ബുക്ക്​ ഇൗ ​പ്രത്യേകതയുള്ള ആപ്​ ഡെൻമാർക്കിലെ ഒരു ചെറിയ ഗ്രൂപ്പിൽ ആണ്​ പരീക്ഷണം നടത്തുന്നത്​. മെനുവിൽ കാഴ്​ചയിൽ തന്നെ ​പ്രത്യക്ഷപ്പെടുന്ന രീതിയിലാണ്​ ​വാട്​സ്​ആപ്​ ഷോട്ട്​കട്ട്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. ആൻഡ്രോയ്​ഡ്​ ഫോൺ ഉപയോക്​താക്കൾക്ക്​ വേണ്ടിയാണ്​ ഫെയ്​സ്​ബുക്കി​ന്‍റെ പരീക്ഷണം എന്നാണ്​ വാർത്തകൾ. ഇത്​ പിന്നീട്​ ​ഐ ഫോൺ ഒാപ്പറേറ്റിങ്​ സിസ്​റ്റത്തിലേക്കും കൊണ്ടുവരുമെന്നാണ്​ പ്രതീക്ഷ. നിലവിൽ ഫെയ്​സ്​ബുക്കിൽ തന്നെ ഇൻസ്​റ്റഗ്രാം ബട്ടൺ പ്രത്യക്ഷമാകുന്നതിന്​ സമാന രീതിയിൽ തന്നെയായിരിക്കും വാട്​സ്​ആപ്​ ബട്ടണും ലഭ്യമാക്കുക.

ഫെയ്​സ്​ബുക്കി​ന്‍റെ ഉടമസ്​ഥതയിലുള്ള വാട്​സ്​ആപിന്​ പ്രതിമാസം 1.3 ബില്യൺ ഉപയോക്​താക്കളുണ്ട്​. ഫെയ്​സ്​ബുക്ക്​ കഴിഞ്ഞ ജൂണിൽ ഉപയോക്​താക്കളുടെ എണ്ണത്തിൽ രണ്ട്​ ബില്യൺ കവിഞ്ഞു. വാട്​സ്​ആപിന്​ കൂടുതൽ പ്രാമുഖ്യം നൽകി ഒന്നിൽ നിന്ന്​ മറ്റൊന്നിലേക്ക്​ സുഗമമായി നീങ്ങാനുള്ള സൗകര്യമാണ്​ ഒരുക്കുന്നത്​.

Latest Videos
Follow Us:
Download App:
  • android
  • ios