ശബ്ദ സന്ദേശവും ഫേസ്ബുക്കില്‍ സ്റ്റാറ്റസാക്കാം

  • ഫേസ്ബുക്കില്‍ ഇനി ശബ്ദസ്റ്റാറ്റസുകളും ചെയ്യാം. കുറിപ്പുകള്‍ക്കും ചിത്രങ്ങള്‍ക്കും, വീഡിയോകള്‍ക്കും പുറമേ ഇനി മുതല്‍ ശബ്ദ സന്ദേശവും ഫേസ്ബുക്കില്‍ സ്റ്റാറ്റസാക്കാം  എന്നാണ് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
Facebook testing Voice Clips status updates for Indian users

ന്യൂയോര്‍ക്ക്: ഫേസ്ബുക്കില്‍ ഇനി ശബ്ദസ്റ്റാറ്റസുകളും ചെയ്യാം. കുറിപ്പുകള്‍ക്കും ചിത്രങ്ങള്‍ക്കും, വീഡിയോകള്‍ക്കും പുറമേ ഇനി മുതല്‍ ശബ്ദ സന്ദേശവും ഫേസ്ബുക്കില്‍ സ്റ്റാറ്റസാക്കാം  എന്നാണ് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഡ് വോയിസ് ക്ലിപ്പ് എന്ന പുതിയ ഫീച്ചറാണ് ഫേസ്ബുക്ക് തങ്ങളുടെ ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കളിലൊരാണ് ഫീച്ചര്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന് മുന്നോടിയായി പരീക്ഷണടിസ്ഥാനത്തില്‍ ഇന്ത്യയിലെ കുറഞ്ഞ ശതമാനം ഉപഭോക്താക്കളില്‍ കമ്പനി പുതിയ ഫീച്ചര്‍ നടപ്പാക്കി വരികയാണ്. സാധാരണ സ്റ്റാറ്റസ് അപ്ഡേറ്റ് കംപോസര്‍ മെനുവിന് സമീപമായിരിക്കും ആഡ് വോയിസ് ക്ലിപ്പും ഉണ്ടാവുക. 

ടെസ്റ്റ് മെസേജിനേക്കാളും വീഡിയോ അപ്ഡേഷനുകളും മികച്ചതായിരിക്കും പുതിയ ഫീച്ചറെന്നാണ് ഫേസ്ബുക്ക് പറയുന്നത്. ദീര്‍ഘമായ സ്റ്റാറ്റസുകള്‍ ടൈപ്പ് ചെയ്യുന്നതിനേക്കാള്‍ എളുപ്പമാണ് വോയിസ് ക്ലിപ്പുകള്‍.

Latest Videos
Follow Us:
Download App:
  • android
  • ios