ഐപിഎല്‍ പിടിക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു
എന്നാല്‍ ഇതില്‍ കൃത്യമായി പ്രതികരിക്കാന്‍ ഫേസ്ബുക്ക് ഇന്ത്യ തയ്യാറായിട്ടില്ല. ആഗസ്റ്റില്‍ നടന്ന പ്രീമിയര്‍ ഫുട്സാലിന്‍റെ ഡിജിറ്റല്‍ പാര്‍ട്ണറായ ഫേസ്ബുക്ക് കളികള്‍ തങ്ങളുടെ ലൈവ് പ്ലാറ്റ്ഫോമിലൂടെ പ്രക്ഷേപണം ചെയ്തിരുന്നു. ഇത്തരത്തില്‍ ഉള്ള നീക്കമാണ് ഏറ്റവും കൂടുതല്‍ കാണികളുള്ള ഐപിഎല്ലിന് വേണ്ടിയും ഫേസ്ബുക്ക് പുറത്തെടുക്കുക എന്നാണ് റിപ്പോര്‍ട്ട്. ഒപ്പം താരങ്ങളുടെ ചോദ്യത്തോര പരിപാടികളും ഫേസ്ബുക്കിന്‍റെ പദ്ധതിയിലുണ്ട്.
എന്നാല്‍ ഫേസ്ബുക്കിന്‍റെ പദ്ധതികള്‍ക്ക് അപ്പുറം എത്ര പണം ലേലത്തിന് ഫേസ്ബുക്ക് ഇറക്കും എന്നതാണ് വിപണി വൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്. ഫേസ്ബുക്കിന് പുറമേ മറ്റൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ട്വിറ്ററും ഐപിഎല്‍ ഡിജിറ്റല്‍ അവകാശത്തില്‍ കണ്ണുവയ്ക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലിന്‍റെ തുടക്കകാലത്ത് ബിസിസിഐ ഐപിഎല്‍ മത്സരങ്ങളുടെ ഡിജിറ്റല്‍ പങ്കാളിയായി യൂട്യൂബിനെ നിയമിച്ചിരുന്നു, എന്നാല്‍ ഐപിഎല്‍ ഡിജിറ്റല്‍ പ്രക്ഷേപണ അവകാശം സ്റ്റാര്‍ സ്വന്തമാക്കി.
നിലവില്‍ ഐപിഎല്‍ ഡിജിറ്റല്‍ അവകാശമുള്ള സ്റ്റാര്‍ അത് നിലനിര്‍ത്താന്‍ ശ്രമിക്കും എന്നതിനാല്‍ കടുത്ത മത്സരമായിരിക്കും ഇത്തവണ ഡിജിറ്റല്‍ അവകാശത്തിനായി ഉണ്ടാകുക എന്നാണ് അണിയറ വര്‍ത്തമാനം.