ഫേസ്ബുക്കില്‍ പുതിയ വൈറസ്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Facebook malware spreading to users via Google Chrome

ഫേസ്ബുക്കില്‍ നിങ്ങളെ മെന്‍ഷന്‍ ചെയ്ത ഏതെങ്കിലും സുഹൃത്ത് കമന്‍റിട്ടെന്ന നോട്ടിഫിക്കേഷന്‍ കിട്ടിയാല്‍ ക്ലിക്ക് ചെയ്യും മുന്‍പ് ഇത് വായിക്കണം. ടാഗ് നോട്ടിഫിക്കേഷന്‍ എന്ന വ്യാജേന പുതിയ വൈറസ് കമ്പ്യൂട്ടറുകളിലേക്ക് എത്തിയിരിക്കുന്നു, എന്നാണ് റിപ്പോര്‍ട്ട്. 

‘ഇന്‍ ദി മാര്‍ക്കറ്റ്’ എന്നാണ് വൈറസിനെ ടെക് ലോകം വിശേഷിപ്പിക്കുന്നത്. ഗൂഗിള്‍ ക്രോമില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്കാണ് വൈറസ് ഭീഷണി. നോട്ടിഫിക്കേഷനില്‍ ക്ലിക്ക് ചെയ്താല്‍ യൂസറുടെ കമ്പ്യൂട്ടരില്‍ മാല്‍വെയര്‍ കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെടും.

ഗൂഗിള്‍ ക്രോം എക്‌സ്റ്റന്‍ഷന്‍ എന്ന വ്യാജേന, ഡൗണ്‍ലോഡ് ചെയ്യുന്ന ഫയല്‍ ഓപ്പണ്‍ ചെയ്യാന്‍ യൂസര്‍മാരെ പ്രേരിപ്പിക്കും. ഫയലില്‍ ക്ലിക്ക് ചെയ്താല്‍ വൈറസുകള്‍ പിസിയില്‍ പിടി മുറുക്കും.

എന്നാല്‍ ഗൂഗിള്‍ ക്രോമിലാണ് വൈറസിന്‍റെ പ്രഭാവം കണ്ടിട്ടുള്ളെന്നും, ഫയര്‍ഫോക്‌സ്, ഒപ്പേറ, സഫാരി, എഡ്ജ് എന്നീ ബ്രൗസറുകള്‍ ‘ഇന്‍ ദി മാര്‍ക്കറ്റ്’ വൈറസ് ആക്രമണത്തില്‍ വിമുക്തമാണെന്നാണ് സൈബര്‍ സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്.

Latest Videos
Follow Us:
Download App:
  • android
  • ios