'സസ്തനികളുടെ ജീവിതം മാറിയത് ദിനോസറുകള്‍ നശിച്ചതോടെ'
ടെല്‍ അവീവ്: ദിനോസറുകളുടെ വംശനാശം ഭൂമുഖത്ത് സൃഷ്ടിച്ച മാറ്റങ്ങള്‍ സംബന്ധിച്ച് പുതിയ പഠനം പുറത്ത്. സസ്തനികള്‍ എങ്ങനെ ഭൂമുഖത്തെ സസ്തനികളുടെ ജീവിതം മാറ്റി എന്നതാണ് ടെല്‍ അവീവ് സര്‍വകലാശാല ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ദിനോസറുകൾ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെട്ടതിനുശേഷമാണ് സസ്തനികൾ പകൽ സഞ്ചാരം തുടങ്ങിയതെന്ന് പുതിയ റിപ്പോർട്ട്.
യുസിഎൽ, ടെൽ അവീവ് യൂണിവേഴ്സിറ്റികളിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. സസ്തനികളുടെ പൂർവികർ രാത്രി സഞ്ചാരികളായിരുന്നു. എന്നാൽ 6.6 കോടി വർഷങ്ങൾക്കു മുന്‍പ് ദിനോസറുകൾ ഇല്ലാതായതോടെയാണ് അതിജീവനത്തിന്റെ ഭാഗമായി സസ്തനികൾ തങ്ങളുടെ പ്രവർത്തനങ്ങൾ പകൽ സമയങ്ങളിലേക്ക് മാറ്റിയത്.
നേച്ചർ എക്കോളജി ആൻഡ് ഇവലൂഷനിൽ പ്രസിദ്ധീകരിച്ച പഠനം 2,415 ഇനം സസ്തനികളിൽ സൂക്ഷ്മപരിശോധന നടത്തിയാണ് തയാറാക്കിയത്. ഗൊറില്ലകളും ഗിബ്ബണുകളുമാണ് ആദ്യം രാത്രിസഞ്ചാരം ഒഴിവാക്കിയതെന്നും പഠനത്തിൽ പറയുന്നു.