ചന്ദ്രന്‍റെ ഇരുണ്ട ഭാഗത്ത് പരിവേഷണ വാഹനം ഇറക്കി ചൈന

ചൈനീസ് നാഷണല്‍ സ്പൈസ് അഡ്മിനിസ്ട്രേഷന്‍ (സിഎന്‍എസ്എ)യാണ് ഈ വാഹനം നിര്‍മ്മിച്ചത്. വലിയ ഗര്‍ത്തങ്ങളും, കുഴികളും പര്‍വ്വതങ്ങളും ഉള്ള ഈ പ്രദേശം റോവറിനു വെല്ലുവിളിയാകും എന്നാണ് ശാസ്ത്ര സമൂഹം പറയുന്നത്

China lunar rover successfully touches down on far side of the moon, state media announces

ബിയജിംങ്: ചന്ദ്രോപരിതലത്തില്‍ പരിവേഷണ വാഹനം ഇറക്കി ചൈന. ഇതുവരെ മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത ചന്ദ്രന്‍റെ ഇരുണ്ട മേഖലയിലാണ് ചൈനയുടെ ചാങ് ഇ-4 എന്ന പേടകം ഇറങ്ങിയത്. ചൈനീസ് പ്രദേശിക സമയം 10.26നാണ് പരിവേഷണ വാഹനം ചന്ദ്രന്‍റെ മണ്ണില്‍ തൊട്ടത്. ചന്ദ്രിനിലെ ദക്ഷിണധ്രുവത്തിലെ എയ്ത്‌കെൻ ബേസിനിലാണ് പരിവേഷണ വാഹനം ഗവേഷണം നടത്തുക. 

ചൈനീസ് നാഷണല്‍ സ്പൈസ് അഡ്മിനിസ്ട്രേഷന്‍ (സിഎന്‍എസ്എ)യാണ് ഈ വാഹനം നിര്‍മ്മിച്ചത്. വലിയ ഗര്‍ത്തങ്ങളും, കുഴികളും പര്‍വ്വതങ്ങളും ഉള്ള ഈ പ്രദേശം റോവറിനു വെല്ലുവിളിയാകും എന്നാണ് ശാസ്ത്ര സമൂഹം പറയുന്നത്. എന്നാല്‍ ചന്ദ്രനില്‍ ഒരു വിധം എല്ലാ ബഹിരാകാശ ശക്തികളും ഇതുവരെ പരിവേഷണം നടത്തിയെന്നതിനാല്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് വേണ്ടിയാണ് ചൈന ഈ പ്രദേശത്ത് വാഹനം ഇറക്കിയത്.

ചന്ദ്രന്റെ ഇരുണ്ടഭാഗങ്ങളുടെ ചിത്രം 60 വർഷം മുൻപു തന്നെ സോവിയറ്റ് യൂണിയൻ എടുത്തിട്ടുണ്ടെങ്കിലും ആ പ്രദേശങ്ങളിൽ പേടകമിറക്കാൻ ഒരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല. ഇരുണ്ട ഭാഗത്തു നിന്നുള്ള സിഗ്നലുകൾ ലഭിക്കുകയാണു വെല്ലുവിളി. ഇതിനു പരിഹാരമായി ചൈന കഴിഞ്ഞ മേയിൽ ചന്ദ്രന്‍റെ ഭ്രമണപഥത്തിലേയ്ക്ക് ഉപഗ്രഹം വിക്ഷേപിച്ചിരുന്നു. ചന്ദ്രനിലെ ഉപരിതല സാംപിളുമായി തിരിച്ചെത്താൻ ശേഷിയുള്ള ചാങ് ഇ –5 റോക്കറ്റ് അടുത്ത വർഷം വിക്ഷേപിക്കാനാണു ചൈനയുടെ പരിപാടി.

Latest Videos
Follow Us:
Download App:
  • android
  • ios