ബ്ലാക്ക്ബെറി കീ2 ഇന്ത്യയില്‍ എത്തുന്നു
- ഇപ്പോള്‍ ഇതാ തങ്ങളുടെ മുഖമുദ്രയായ ക്യൂവെര്‍ട്ടി കീബോര്‍ഡ് ഫോണുമായി ഒരു രണ്ടാം വരവിനുള്ള ശ്രമത്തിലാണ് ബ്ലാക്ക്ബെറി
ഒരു കാലത്ത് സ്മാര്‍ട്ടഫോണ്‍ എന്നുള്ളതിന്‍റെ പര്യായമായിരുന്നു ബ്ലാക്ബെറി. എന്നാല്‍ പിന്നീട് ആന്‍ഡ്രോയ്ഡ് കാലത്തില്‍ പ്രതാപം അവസാനിച്ച് വിപണിയില്‍ ബ്ലാക്ക്ബെറി സ്വയം പിന്നോട്ട് അടിച്ചു. ഇപ്പോള്‍ ഇതാ തങ്ങളുടെ മുഖമുദ്രയായ ക്യൂവെര്‍ട്ടി കീബോര്‍ഡ് ഫോണുമായി ഒരു രണ്ടാം വരവിനുള്ള ശ്രമത്തിലാണ് ബ്ലാക്ക്ബെറി. ബ്ലാക്ക്ബെറി കീ2 ഇന്ത്യയില്‍ അവതരിപ്പിച്ചു.
42,990 രൂപയാണ് ഫോണിന്‍റെ വില. ആമസോണ്‍.ഇന്‍ വഴി ജൂലായ് 31 മുതല്‍ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും. റിലയന്‍സ് ജിയോ സ്പെഷ്യല്‍ ഓഫറും ഫോണിനുണ്ട്. ജിയോയുടെ 4,450 രൂപ ക്യാഷ്ബാക്ക് ഓഫറാണ് ഈ ഫോണിന് ലഭിക്കുക. ഐസിസിഐസി ബാങ്ക് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഈ ഫോണ്‍ വാങ്ങുമ്പോള്‍ 5 ശതമാനം കിഴിവ് ലഭിക്കും.
കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ബ്ലാക്ക്ബെറി കീ1 ന്‍റെ പിന്‍ഗാമിയാണ് കീ2. 4.5 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഫോണ്‍ റെസല്യൂഷന്‍ 1620x1080 പിക്സലാണ്. ആന്‍ഡ്രോയ്ഡ് ഓറീയോ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഗൂഗിള്‍ ലെന്‍സ് ഇന്‍റഗ്രേറ്റഡ് ഫോണ്‍ ആണ് കീ2.