അഞ്ചുവര്‍ഷത്തിനിടയില്‍ ബെംഗളൂരു വാസയോഗ്യമല്ലാതാകും

Bengaluru Will be Unliveable in Five Years, Warns IISC Study

ബാംഗലൂരു: അഞ്ചുവര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ ഐടി നഗരമായ ബെംഗളൂരു വാസയോഗ്യമല്ലാതാകും എന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സയന്‍സ് നടത്തിയ പഠനം പ്രസിദ്ധീകരിച്ചത് ഡെക്കാന്‍ ഹെറാള്‍ഡ് പത്രമാണ്.ബെംഗളൂവില്‍ കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ നടന്ന ഏല്ലാ നിര്‍മ്മാണങ്ങളും വളരെ ഭീഷണി ഉയര്‍ത്തുന്നതാണെന്നാണ് പഠനം. ഈ നിര്‍മ്മാണങ്ങളുടെ വര്‍ദ്ധനവ് 525 ശതമാനം ആണെന്ന് പഠനം പറയുന്നു.

അതേ സമയം ഗ്രീന്‍സിറ്റി എന്ന നിലയില്‍ ബെംഗളൂവിന്‍റെ ജൈവ സമ്പത്ത് ഈ കാലയളവില്‍ 78 ശതമാനം കുറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. തടാകങ്ങളുടെ നഗരം എന്ന് അറിയപ്പെട്ടിരുന്നു ബെംഗളൂവിലെ തടാകങ്ങളില്‍ 79 ശതമാനം ഇതിനകം മലിനമായോ, കൈയ്യേറ്റത്താലോ നശിച്ചുകഴിഞ്ഞെന്നും റിപ്പോര്‍ട്ട് പറയുന്നു. 

ഇത് ശതമാനതത്തിലുള്ള കണക്ക് മാത്രമാണ് ശരിക്കും കണക്കുകളില്‍ വലിയ ജൈവനാശമാണ് ബെംഗളൂവില്‍  സംഭവിക്കുന്നത് പഠനം പറയുന്നു. പഠനത്തിന് നേതൃത്വം നല്‍കിയ ഐ.ഐ.എസ്.സി സെന്‍റര്‍ ഓഫ് ഇക്കോളജി സയന്‍സ് മേധാവി ടിവി കാമചന്ദ്ര പറയുന്നു, തീര്‍ത്തും ആസൂത്രിണമില്ലായ്മയാണ് ബെംഗളൂരു നഗര വിലകസനത്തില്‍ നടക്കുന്നത്. ഇത്തരത്തിലാണെങ്കില്‍ വലിയോരു ദുരന്തത്തെ ബെംഗളൂരു മുന്നില്‍ കാണുകയാണ്.

സമുദ്രനിരപ്പില്‍ നിന്നും 3000 അടി ഉയരത്തിലുള്ള ബെംഗളൂരു 1799 ന് ശേഷം ഗ്രീനീഷ് സിറ്റിയാക്കിയത് ബ്രിട്ടീഷുകാരാണ്. നദികള്‍ ഇല്ലാത്ത ബെംഗളൂരുവിന്‍റെ സ്വഭാവിക താപനില നിലനിര്‍ത്താന്‍ സഹായിച്ചിരുന്നത് ഏതാണ്ട് 600 ഒളം തടാകങ്ങളായിരുന്നു. ഇവയുടെ നശമാണ്ബെംഗളൂരുവിനെ സമീപഭാവിയില്‍ തന്നെ ദുരന്തമായി വേട്ടയാടുവാന്‍ പോകുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios