2017 ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെതെന്ന് പ്രവചനം

Artificial Intelligence will drive innovation and development in 2017 says Ericsson

2017 ല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്തും, റോബോട്ടിക്സിലും വന്‍ പുരോഗതിയെന്ന് പ്രവചനം. എറിക്‌സണ്‍ കണ്‍സ്യൂമര്‍ ലാബാണ് ഇത്തരത്തില്‍ പ്രവചനം നടത്തിയിരിക്കുന്നത്.  2017ലേക്കുള്ള 10 ഉപഭോക്ത ട്രെന്‍ഡുകളാണ് എറിക്സണ്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

ഇതിനോടൊപ്പം തന്നെ ടെക്നോളജി രംഗത്ത് വരാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളും എറിക്സണ്‍ പ്രവചിക്കുന്നു. ലോകത്തെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവരില്‍ അഞ്ചില്‍ രണ്ടു പേരും വിശ്വസിക്കുന്നത് അനുസരിച്ച് ഒരു സ്മാര്‍ട്ട് ഫോണിന്‍റെ സഹായത്താല്‍ നമ്മുടെ ശീലങ്ങള്‍ മനസ്സിലാക്കി സ്വയമേ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. 

നാലില്‍ ഒരു കാല്‍നടയാത്രികനും കരുതുന്നത് റോഡ് മുറിച്ചുകടക്കുന്നതിന് സഹായിക്കുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ 65 ശതമാനത്തോളം ആളുകള്‍ കരുതുന്നത് ഓട്ടോണമസ് കാറുകള്‍ വരണമെന്ന് ആഗ്രഹിക്കുന്നു. അതിലൂടെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് സഹായിക്കുമെന്നാണ് കരുതുന്നത്.

അതേസമയം ഇത്തരത്തിലുള്ള റോബോര്‍ട്ടുകള്‍ മനുഷ്യരുടെ തൊഴില്‍ സാധ്യത തട്ടിയെടുക്കുമൊ എന്നാണ് എല്ലാവരും നോക്കിക്കാണുന്നത്. വളരെയേറെ സെക്യൂരുറ്റി സൗകര്യങ്ങള്‍ ആവശ്യമാണെന്നാണ് സാധാരണക്കാരുടേതെന്നും ഇവര്‍ നടത്തിയ സര്‍വേയില്‍ അഭിപ്രായപ്പെട്ടത്.

Latest Videos
Follow Us:
Download App:
  • android
  • ios