ഐഫോൺ 8 ഇന്ന് പുറത്തിറങ്ങുന്നു: അറിയേണ്ട 5 കാര്യങ്ങൾ

Apples new iPhone launch five things to watch

ആപ്പിള്‍ ഐഫോണിന്റെ എട്ടാം പതിപ്പ് ഇന്ന് പുറത്തിറങ്ങും. ഐഫോണിന്‍റെ പത്താം വാർഷികത്തിലാണ് എട്ടാം പതിപ്പ് പുറത്തിറങ്ങുന്നത്. ആപ്പിൾ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്‍റെ പേരിലുള്ള തിയറ്ററിൽ അവതരിപ്പിക്കാനിരിക്കുന്ന ഐഫോണ്‍ 8ല്‍ എന്തൊക്കെ വിസ്മയങ്ങളായിരിക്കുമുണ്ടാവുക എന്ന ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള ആപ്പിൾ ആരാധകർ. ഐ ഫോണ്‍ 8ന്റെ  ചിലവിശദാംശങ്ങളെങ്കിലും ചോർന്നത് നിറംകെടുത്തുന്നുണ്ടെങ്കിലും ആപ്പിൾ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്.

പുതിയ ഐഫോണ്‍ 8 ന് മൂന്നു സ്‌ക്രീന്‍ സൈസ് ഉണ്ടാവുമെന്നാണ് പുറത്തുവന്ന വിവരം. എന്തായാലും 5, 5.8 ഇഞ്ച് സ്‌ക്രീനുകള്‍ ഉണ്ടാകുമെന്നാണു വിലയിരുത്തല്‍. ഗ്ലാസ്സ്‌ കൊണ്ട് നിർമിച്ച പുറകുവശം, 64 ജിബി മുതൽ 256 ജിബി വരെ സ്റ്റോറേജ് എന്നിവയും പ്രത്യേകതകളാണ്. ഇന്ന് രാത്രിയോടെ പുറത്തിറങ്ങുന്ന ഐഫോൺ 8നെ കുറിച്ച് അറിയേണ്ട 5 കാര്യങ്ങള്‍ നോക്കാം. 

ഐഫോണ്‍8 ന്റെ പേര് ?

ഐഫോണ്‍ 8, ഐഫോണ്‍ എക്സ്, ഐഫോണ്‍ പ്രോ എന്നിവയിലേതെങ്കിലും ഒരു പേരോ, തികച്ചും അപ്രതീക്ഷിതമായ മറ്റൊരു പേരോ ആയിട്ടായിരിക്കും ഐഫോണിന്റെ എട്ടാം പതിപ്പ് എത്തുക. ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നീ മോഡലുകള്‍ കൂടി ഇന്ന് പുറത്തിറക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഹോം ബട്ടണ്‍ ഇല്ലാത്ത ഐഫോൺ
 ആകര്‍ഷകമായ ഹോം ബട്ടണ്‍ ഇല്ലാതെയാണ് പുതിയ മോഡലായ ഐഫോൺ 8 പുറത്തിറക്കുന്നത്. ഹോം ബട്ടണ് പകരം ടച്ച് സംവിധാനങ്ങളാവും ഉണ്ടാവുക.

Apples new iPhone launch five things to watch

3D ക്യാമറ 
 ഐഫോണ്‍ 8ന്‍റെ മറ്റൊരു പ്രത്യേകതയാണ് ഇവയുടെ ക്യാമറ. 3D ക്യാമറ മോഡ്യൂളിലായിരിക്കും ഐഫോണ്‍ 8 പുറത്തിറങ്ങുന്നത്. ഈ ക്യാമറയില്‍ എടുക്കുന്ന ഫോട്ടോകള്‍ 3D എഫക്‌റ്റോടു കൂടിയുളളതാവും. ഇതിന്‍റെ ടെലിഫോട്ടോ ലെൻസിലും വൈഡ് ആംഗിൾ ലെൻസിലും ഒപ്റ്റിക്കൽ ഇമേജ് സ്റ്റബലൈസേഷൻ ഫീച്ചറുണ്ട്. ഐഫോണ്‍ 7ല്‍ വൈഡ് ആംഗിള്‍ ലെന്‍സില്‍ മാത്രമേ ഈ സവിശേഷത ഉണ്ടായിരുന്നുളളൂ. 

കൂടാതെ ഫോൺ ലോക്ക് ചെയ്യുന്നതിലും പ്രത്യേകതയുണ്ട്. ഫേസ് ഐഡന്റിഫിക്കേഷന്‍ ഫീച്ചര്‍ ഉപയോഗിച്ചുകൊണ്ട് ഫോൺ ലോക്ക് ചെയ്യാനാവുമെന്നാണ് അതില്‍പ്രധാനം. ഉപയോഗിക്കുന്നയാളുടെ മുഖം തിരിച്ചറിയാനുളള കഴിവും ഐഫോൺ 8നുണ്ട്.  ടച്ച് ഐഡി ഫിംഗർപ്രിന്‍റ് സെൻസർ, സെൽഫി ക്യാമറ എന്നിവ ടച്ച് സ്‌ക്രീനില്‍ തന്നെ ആയിരിക്കും. നിങ്ങളുടെ മുഖം തിരിച്ചറിഞ്ഞ് ഇമോജികൾ തയ്യാറാക്കാനും കഴിയും. 

വയര്‍ലെസ് ചാര്‍ജിംഗ്

ചാര്‍ജിങ്ങിലാണ് മറ്റൊരു വ്യത്യാസം പ്രതീക്ഷിക്കുന്നത്. ഐഫോണ്‍ 8നെങ്കിലും വയര്‍ലെസ് ചാര്‍ജിങ് ലഭിക്കുമെന്നാണ് ടെക് ലോകത്തിന്റെ പ്രതീക്ഷ. ആപ്പിള്‍ പുറത്തിറക്കുന്ന ചാര്‍ജിങ് പാഡില്‍ ഫോണ്‍ വയ്ക്കുക എന്നതായിരിക്കും രീതി. പാഡ് ഫോണിനൊപ്പം കിട്ടിയേക്കില്ല.

വില?

എക്സ്ക്ലൂസീവ് മാത്രമല്ല എക്സ്പെന്‍സീവ് കൂടിയാണ് ഐഫോൺ 8. 63,999 ഇന്ത്യന്‍ രൂപയായിരിക്കും ഐഫോണ്‍ 8ന്റെ വില. 

ആപ്പിള്‍ വാച്ച് 
 
ഫോണിന്‍റെ സഹായമില്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിപ്പിക്കാന്‍ പുതിയ ആപ്പിള്‍ വാച്ചുകള്‍ക്ക് സാധിക്കുമെന്നാണ് ആപ്പിളിന്‍റെ വാദം. ഇതിനായി സെല്ലുലാര്‍ നെറ്റ‌്‌വര്‍ക്കുമായി ബന്ധിപ്പിക്കാനാവുന്ന എല്‍ടിഇ കണക്റ്റിവിറ്റിയും വാച്ചിലുണ്ടാവും. 4ജി വോള്‍ട് സൗകര്യത്തോടുകൂടിയുള്ള ആപ്പിള്‍ വാച്ച് 3 ആയിരിക്കും ഇന്നത്തെ ചടങ്ങിലെ മറ്റൊരാകര്‍ഷണം. ഐഫോണിന്‍റെ സഹായമില്ലാതെ പൂര്‍ണമായും എല്‍ടിഇ സൗകര്യത്തോടെയായിരിക്കും ആപ്പിള്‍ വാച്ച് 3യുടെ പ്രവര്‍ത്തനം.  സ്വിം പ്രൂഫ് സൗകര്യം ഉള്‍പ്പെടുത്തിയ ആപ്പിള്‍ വാച്ച് 2 ഉം ചടങ്ങില്‍ അവതരിപ്പിച്ചേക്കും.

ആപ്പിള്‍ ടിവി

4K സ്ട്രീം ചെയ്യാനുള്ള കഴിവാണ് ആപ്പിള്‍ ടിവിയില്‍ പ്രധാനമായും പ്രതീക്ഷിക്കുന്ന മാറ്റം. ഹോംപോഡിന്റെ അപ്‌ഡേറ്റു ചെയ്ത മോഡല്‍, ഐഒഎസ് 11 എന്നിവയും, ചിലപ്പോള്‍ പവര്‍ കംപ്യൂട്ടിങിന്റെ പര്യായമായ ഐമാക് പ്രോയും വരെ അരങ്ങുണര്‍ത്തും.

ആകംഷയോടെ സ്റ്റീവ് ജോബ്‌സ് തീയേറ്ററിലേക്ക്

സ്റ്റീവ് ജോബ്‌സ് തീയേറ്ററിലേക്ക് കണ്ണ് നട്ട് ആകാംഷയോടെ കാത്തിരിക്കുകയാണ് ലോകം. ആപ്പിൾ സ്ഥാപകനായ സ്റ്റീവ് ജോബ്സ്ന്‍റെ പേരിലുള്ള തിയേറ്ററിലാണ് ഐഫോണിന്‍റെ പത്താം വാർഷികം നടക്കുന്നത്. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 10.30ന് ആണ് ഐഫോൺ 8 പുറത്തിറങ്ങുന്നത്. കൂടാതെ ആപ്പിളിന്‍റെ മറ്റ് ഉല്‍പ്പനങ്ങളും ഇന്ന് അവതരിപ്പിക്കും. 

Apples new iPhone launch five things to watch

Latest Videos
Follow Us:
Download App:
  • android
  • ios