ഐ ഫോൺ 8നായുള്ള കാത്തിരിപ്പ് നീളും
ആരാധകർ കാത്തിരിക്കുന്ന ഐ ഫോൺ 8 വിപണിയിൽ എത്താൻ താമസിക്കുമെന്ന് റിപ്പോർട്ടുകൾ. അടുത്തവാരം പുറത്തിറക്കാനിരിക്കെ ഐ ഫോൺ 8ൻ്റെ ഉൽപ്പാദനത്തിലുണ്ടായ തടസങ്ങളാണ് ഫോണിന്‍റെ ഷിപ്പിംഗില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത് വിപണിയിൽ ഫോണിൻ്റെ ദൗര്‍ലഭ്യം ലോഞ്ചിംഗിന് ശേഷം ഇടയാക്കുമെന്നാണ് കരുതുന്നത്. പുറത്തിറക്കലിന് ശേഷം ഫോണ്‍ വിപണിയിലെത്തുന്നത് ഒരു മാസം വരെ വൈകാൻ ഇത് ഇടയാക്കുമെന്നാണ് കരുതുന്നത്. ഫോണിൽ ഉപയോഗിക്കുന്ന പുതിയ ഒ.എൽ.ഇ.ഡി സ്ക്രീൻ ഉത്പദനം ആവശ്യത്തിന് അനുസരിച്ച് നടക്കുന്നില്ല എന്നതാണ് ഫോണ്‍ ഉത്പാദനത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത് എന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒഎല്‍ഇഡി സ്ക്രീനുകള്‍ ഇപ്പോള്‍ തന്നെ ഉപയോഗിക്കുന്ന സാംസങ്ങില്‍ നിന്നും വ്യത്യസ്തമായ രീതിയിലുള്ള ഒ.എൽ.ഇ.ഡി സ്ക്രീൻ ആണ് ഐ ഫോണിന് വേണ്ടി തയാറാക്കുന്നത്. എന്നാല്‍ ഒഎല്‍ഇഡി നിര്‍മ്മാണത്തില്‍ സാങ്കേതിക സഹായത്തിനായി സാംസങ്ങിനെ ആപ്പിൾ ആശ്രയിക്കുന്നുണ്ട്.
അതേസമയം ടച്ച് ഐ.ഡിയാണ് ഫോണിനായി ഉപയോഗിക്കാനിരുന്നതെന്നും ഇത് വിജയകരമാകാത്തതു കാരണം ഉപേക്ഷിച്ചതാണ് ഫോൺ വൈകാൻ ഇടയാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. നിർമാണ പദ്ധതികളിൽ വരുത്തിയ മാറ്റങ്ങൾ മൊത്തത്തിൽ വൈകുന്നതിന് ഇത് ഇടയാക്കി. ടച്ച് ഐ.ഡിക്ക് പകരം മുഖം സ്കാൻ ചെയ്ത് ഫോൺ അൺലോക്കിങ് സംവിധാനമാണ് കൊണ്ടുവരുന്നതെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.