ആ​​​പ്പി​​​ളും സാം​​​സ​​ങ്ങും ത​​​മ്മി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന കേസ് ഒത്തുതീര്‍പ്പായി

  • പകര്‍പ്പവകാശത്തെ ടെ​​​ക് ഭീമന്മാരായ ആ​​​പ്പി​​​ളും സാം​​​സ​​ങ്ങും ത​​​മ്മി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന കേസ് ഒത്തുതീര്‍പ്പായി
Apple and Samsung settle seven year long patent fight over copying the iPhone

ന്യൂയോര്‍ക്ക്: പകര്‍പ്പവകാശത്തെ ടെ​​​ക് ഭീമന്മാരായ ആ​​​പ്പി​​​ളും സാം​​​സ​​ങ്ങും ത​​​മ്മി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന കേസ് ഒത്തുതീര്‍പ്പായി. കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ വി​​​ഷ​​​യം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി​​​യതാ​​​യി ഇ​​​രുക​​​ക്ഷി​​​ക​​​ളും അ​​​റി​​​യ​​​ച്ച​​​തി​​​നാ​​​ൽ കേ​​​സ് റ​​​ദ്ദാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് യു​​​എ​​​സ് ഡി​​​സ്ട്രി​​​ക് കോ​​​ട​​​തി ജ​​​ഡ്ജി ലൂ​​​സി കോ ​​​ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വി​​​ധി​​​യെ​​​ഴു​​​തി​​​യോ​​​ടെ​​​യാ​​​ണ് ഏ​​​ഴു വ​​​ർ​​​ഷം നീ​​​ണ്ടു​​​നി​​​ന്ന പേ​​​റ്റ​​​ന്‍റ് യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ച്ച​​​ത്. 

എ​​​ന്നാ​​​ൽ, ഇ​​​തേക്കു​​​റി​​​ച്ച് പ്ര​​​തി​​​ക​​​രി​​​ക്കാ​​​നോ ഒ​​​ത്തു​​​തീ​​​ർ​​​പ്പ് വ്യ​​​വ​​​സ്ഥ​​​ക​​​ൾ എ​​​ന്തൊ​​​ക്കെ​​​യാ​​​ണെ​​​ന്ന് അ​​​റി​​​യി​​​ക്കാ​​​നോ ഇ​​​രു​​​കൂ​​​ട്ട​​​രും ത​​യാ​​​റാ​​​യി​​​ല്ല.  ആ​​​പ്പി​​​ൾ‌ ഐ​​​ഫോ​​​ൺ മോ​​​ഡ​​​ലി​​​ന്‍റെ രൂ​​​പ​​​രേ​​​ഖ​​​യും ചി​​​ല ഫീ​​​ച്ച​​​റു​​​ക​​​ളും പേ​​​റ്റ​​​ന്‍റ് നി​​​യ​​​മ​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ച് സാം​​​സം​​​ഗ് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​താ​​​യി ആ​​​രോ​​​പി​​​ച്ച് 2011ലാ​​​ണ് ആ​​​പ്പി​​​ൾ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ന്ന​​​ത്.  

സാം​​​സങ്ങ് പേ​​​റ്റ​​​ന്‍റ് നി​​​യ​​​മം​​​ ലം​​​ഘി​​​ച്ചെ​​​ന്നും ഇ​​​തി​​​ലൂ​​​ടെ ആ​​​പ്പി​​​ളി​​​നു​​​ണ്ടാ​​​യ സാ​​​ന്പ​​​ത്തി​​​കന​​​ഷ്ടം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ  539 മി​​​ല്യ​​​ൺ  യു​​​എ​​​സ് ഡോ​​​ള​​​ർ സാം​​​സം​​​ഗ്, ആ​​​പ്പി​​​ളി​​​ന് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യി ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ഒ​​​രു മാ​​​സം മു​​​ന്പ് ഫെ​​​ഡ​​​റ​​​ൽ കോ​​​ർ​​​ട്ട് ജൂ​​​റി വി​​​ധി​​​ച്ചി​​​രു​​​ന്നു.

Latest Videos
Follow Us:
Download App:
  • android
  • ios