ഇതാ ഉഗ്രൻ അവസരം, ആമസോണിൽ വമ്പൻ ഓഫർ, 5 ദിവസം എന്തും വാങ്ങാം! 75 ശതമാനം വരെ വിലക്കുറവ്; അറിയേണ്ടതെല്ലാം
കംപ്യൂട്ടർ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്ക് 40 മുതൽ 75%, അടുക്കള ഉൽപന്നങ്ങൾക്ക് 40 മുതൽ 70%, ഓഫീസ് - ഹോം ഇംപ്രൂവ്മെന്റ് ഉപകരണങ്ങൾക്കും ഉൽപന്നങ്ങൾക്കും 50 മുതൽ 70% എന്നിങ്ങനെ നിരക്കിൽ ഇളവുകൾ ലഭിക്കും
കൊച്ചി: ബിസിനസ് ഉപഭോക്താക്കൾക്ക് പ്രത്യേക ഡീലുകളും ഓഫറുകളും ലഭ്യമാകുന്ന ആമസോൺ ബിസിനസ് വാല്യൂ ഡേയ്സ് ഈ മാസം 26 ന് ആരംഭിച്ച് അടുത്ത മാസം ഒന്നുവരെ തുടരും. 19 കോടിയിലേറെ ഉല്പന്നങ്ങൾ അവതരിപ്പിച്ച് ബിസിനസ് ഇടപാടുകാരുടെ സംഭരണം ലളിതവത്കരിക്കുകയാണ് ബിസിനസ് വാല്യു ഡേയ്സ് ലക്ഷ്യമിടുന്നത്. ഈ പ്ലാറ്റ്ഫോമിലെ 10 ലക്ഷത്തിലധികം വില്പനക്കാർക്ക് എല്ലാ ബിസിനസുകൾക്കും യോജിച്ച ഉല്പന്നങ്ങൾ മൊത്തമായി വില്ക്കുന്നതിനുള്ള അവസരവും ഇത് ഒരുക്കുന്നു.
കംപ്യൂട്ടർ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്ക് 40 മുതൽ 75%, അടുക്കള ഉൽപന്നങ്ങൾക്ക് 40 മുതൽ 70%, ഓഫീസ് - ഹോം ഇംപ്രൂവ്മെന്റ് ഉപകരണങ്ങൾക്കും ഉൽപന്നങ്ങൾക്കും 50 മുതൽ 70% എന്നിങ്ങനെ നിരക്കിൽ ഇളവുകൾ ലഭിക്കും. ഉപഭോക്താക്കൾക്ക് വിവിധ വിഭാഗങ്ങളിലെ പ്രി-പെയ്ഡ് ഓഫറുകളിൽ 5000 രൂപ വരെ അഡീഷണൽ ക്യാഷ്ബാക്ക് പ്രയോജനപ്പടുത്താനും അവസരമുണ്ടാകും. അർഹരായവർക്ക് ഇൻസ്റ്റന്റ് 30-ദിന പലിശ രഹിത വായ്പ പ്രയോജനപ്പെടുത്താനുമാകും. ആമസോൺ ബിസിനസ് അക്കൗണ്ട് ഉണ്ടാക്കുന്നതിന് https://business.amazon.in സന്ദർശിച്ചു ബിസിനസ് വാല്യു ഡേയ്സ് കാലയളവിൽ ആനുകൂല്യങ്ങൾ നേടാനാകും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ ആമസോണിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ഓണ്‍ലൈനായി വില കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് ചൂടപ്പം പോലെ വിറ്റഴിയുമ്പോള്‍ ആ മേഖലയിലേക്ക് കൂടി പ്രവേശിക്കാനൊരുങ്ങുതയാണ് ഇ കോമേഴ്സ് ഭീമനായ ആമസോണ്‍ എന്നതാണ്. ബ്രാന്‍റഡ് അല്ലാത്ത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനായി ആമസോണ്‍ ബസാര്‍ എന്ന പേരില്‍ പ്രത്യേക വിഭാഗം ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. 600 രൂപയിൽ താഴെ വിലയുള്ള വസ്ത്രങ്ങൾ, വാച്ചുകൾ, ഷൂ , ആഭരണങ്ങൾ, ലഗേജുകൾ എന്നിവയുൾപ്പെടെ ബ്രാൻഡ് ചെയ്യാത്ത ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ ഉൽപ്പന്നങ്ങൾ ആയിരിക്കും ആമസോൺ ബസാറിൽ ലഭിക്കുക. ഇത്തരം ഉൽപ്പന്നങ്ങള്‍ വിൽക്കുന്നവരുടെ ഓൺബോർഡിംഗ് പ്രക്രിയ ആരംഭിച്ചു. കുറഞ്ഞ വിലയുള്ളതും ബ്രാൻഡ് ചെയ്യപ്പെടാത്തതുമായ ഉൽപ്പന്നങ്ങള്‍ വിൽപന നടത്തുന്നവരിൽ മുൻനിരയിലുള്ള മീഷോ, ഫ്ലിപ്പ്കാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പ്സി എന്നിവയ്ക്ക് വെല്ലുവിളിയുയർത്തിയാണ് ആമസോൺ ബസാർ എത്തുന്നത്. കൂടാതെ, മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ പ്ലാറ്റ്‌ഫോമായ അജിയോയുമായും ആമസോൺ ബസാർ മത്സരിക്കും.