അടുത്ത വര്‍ഷം മുതല്‍ എല്ലാ ഐഫോണുകളിലും ഫേസ് ഐഡി

All iPhones could have Face ID next year

ഐഫോണ്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി ഫേസ് ഐഡി എന്ന ഫീച്ചര്‍ എല്ലാ മോഡലുകളിലും ഉള്‍പ്പെടുത്തുന്നു. 2018ല്‍ പുറത്തിറക്കുന്ന എല്ലാ മോഡലുകളിലും ഫേസ് ഐ ഡി ഉണ്ടാകും. ഇപ്പോള്‍ പുറത്തിറങ്ങുന്ന ഐഫോണ്‍ X മോഡലിലാണ് ഇത് ആദ്യമായി അവതരിപ്പിക്കുന്നത്. 2018ല്‍ പുറത്തിക്കുന്ന എല്ലാ ഐഫോണ്‍ മോഡലുകളിലും ഫേസ് ഐഡി ഉണ്ടാകുമെന്ന് ആപ്പിള്‍ വക്താവ് മിങ്-ചി-കുവോ പറയുന്നു. ആപ്പിളിന്റെ മികവേറിയ ക്യാമറയില്‍ അധിഷ്‌ഠിതമായാണ് ഫേസ് ഐ ഡി പ്രവര്‍ത്തിക്കുന്നത്. ഫോണിന്റെ ഉടമസ്ഥന്റെ മുഖം തിരിച്ചറിഞ്ഞ് സുരക്ഷ ഒരുക്കുകയാണ് ഈ ആപ്പ് ചെയ്യുന്നത്. ഫേസ് ഐഡിയില്‍ സേവ് ചെയ്തിട്ടുള്ളയാള്‍ക്കൊഴികെ മറ്റൊരാള്‍ക്കും ഫേസ് ഐഡി ഉപയോഗിച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്യാനാകില്ല. ഇപ്പോള്‍ പുറത്തിറങ്ങിയ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നീ മോഡലുകളില്‍നിന്ന് ഐഫോണ്‍ Xനെ വേര്‍തിരിക്കുന്നത് ഫേസ് ഐഡി എന്ന ഫീച്ചറാണ്. നിലവില്‍ സുരക്ഷയ്‌ക്കായി ഉപയോഗിക്കുന്ന ഫിംഗര്‍പ്രിന്റ് സെന്‍സര്‍ 2018ല്‍ പുറത്തിറക്കുന്ന ഒരു ഫോണിലും ഉണ്ടാകില്ല. അവയിലെല്ലാം ഫേസ് ഐഡി ഉള്‍പ്പെടുത്തുകയും ചെയ്യുമെന്നാണ് ആപ്പിള്‍ വ്യക്തമാക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios