5ജിയിലേക്ക് മാറാൻ സജ്ജമെന്ന് എയര്‍ടെല്‍, പക്ഷേ ഡാറ്റ പ്ലാനുകള്‍ 4ജി തന്നെ, അറിയേണ്ടതെല്ലാം
ഏകദേശം രണ്ട് വര്‍ഷം മുമ്പാണ് 5ജി ഫോണുകളുടെ ആദ്യ സെറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഹൈ-എന്‍ഡ് സ്‌പെസിഫിക്കേഷനുകളുള്ള 4ജി ഫോണുകള്‍ അല്ലെങ്കില്‍ ചില കട്ട്-ഡൗണുകളുള്ള 5ജി ഫോണുകള്‍ ആയിരുന്നു ഇത്.
ദില്ലി: സ്‌പെക്ട്രം ലേലം (Spectrum Auction) നടക്കുകയും സര്‍ക്കാര്‍ ആവശ്യമായ അനുമതികള്‍ നല്‍കുകയും ചെയ്താലുടന്‍ ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ (5G Service) പുറത്തിറക്കാന്‍ തയ്യാറാണെന്ന് എയര്‍ടെല്‍ (Airtel) അവകാശപ്പെടുന്നു. ഈ വര്‍ഷം മെയ് മാസത്തില്‍ 5ജി യുടെ സ്‌പെക്ട്രം ലേലം പ്രതീക്ഷിക്കുന്നു.
എയര്‍ടെല്‍ കഴിഞ്ഞ 15 മാസമായി 5ജി കണക്റ്റിവിറ്റിക്ക് ആവശ്യമായ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ തയ്യാറാക്കുകയും സേവനങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. സര്‍ക്കാര്‍ ഞങ്ങള്‍ക്ക് സ്‌പെക്ട്രം നല്‍കിയാല്‍, ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കും. കഴിഞ്ഞ 15 മാസമായി ഞങ്ങള്‍ അതിനായി ശരിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ചെലവഴിച്ചു,' എയര്‍ടെല്‍ വ്യക്താവ് പറഞ്ഞു.
ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് കഴിഞ്ഞ 12 മാസങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ഈ കാലയളവില്‍ എല്ലാ പ്രമുഖ ടെലികോം കമ്പനികളും അവരുടെ 4ജി ഡാറ്റ പ്ലാനുകളുടെ വിലകള്‍ ഇന്ത്യയില്‍ വര്‍ധിപ്പിച്ചു. എങ്കിലും, 5ജി പ്ലാനുകള്‍ക്ക് നിലവിലുള്ള 4ജി പ്ലാനുകളേക്കാള്‍ കാര്യമായ ചിലവ് ഉണ്ടാകില്ലെന്ന് എയര്‍ടെല്‍ പ്രതീക്ഷിക്കുന്നു.
ഏകദേശം രണ്ട് വര്‍ഷം മുമ്പാണ് 5ജി ഫോണുകളുടെ ആദ്യ സെറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഹൈ-എന്‍ഡ് സ്‌പെസിഫിക്കേഷനുകളുള്ള 4ജി ഫോണുകള്‍ അല്ലെങ്കില്‍ ചില കട്ട്-ഡൗണുകളുള്ള 5ജി ഫോണുകള്‍ ആയിരുന്നു ഇത്. 1983 ലോകകപ്പിൽ നിന്ന് കപിൽ ദേവിന്റെ പ്രസിദ്ധമായ 175 നോട്ടൗട്ട് പുനഃസൃഷ്ടിക്കുന്നതിലൂടെ ഇന്ററാക്ടീവ് സ്പോർട്സ് എന്റർടെയ്ൻമെന്റിന്റെ ഭാവിയെ എങ്ങനെ 5G ക്ക് രൂപപ്പെടുത്താൻ കഴിയുമെന്ന് എയർടെൽ തെളിയിച്ചു.
ഈ വീഡിയോ 4കെ മോഡില്‍ പ്ലേ ചെയ്തു, കൂടാതെ ടിവി സാങ്കേതിക വിദഗ്ധരുടെ പണിമുടക്ക് കാരണം വീഡിയോ ഫൂട്ടേജ് ഇല്ലാതിരുന്ന മത്സരത്തില്‍ നിന്നുള്ള പ്രധാന നിമിഷങ്ങള്‍ ജീവസുറ്റതാക്കുകയും ചെയ്തു. 1 ജിബിപിഎസി-ല്‍ കൂടുതല്‍ ഉയര്‍ന്ന ഇന്റര്‍നെറ്റ് വേഗതയിലും 20 എംഎസി-ല്‍ താഴെ ലേറ്റന്‍സിയിലും ഇത് പ്ലേ ചെയ്തു.