സ്വര്‍ണ്ണം രക്തമുള്ള ലോകത്തിലെ ആ 40 പേര്‍

A Blood Type So Rare Only 40 People Have Had It They Call It The Golden Blood

എ,ബി,ഒ എന്നിവയാണ് ലോകത്ത് പൊതുവില്‍ കണ്ടുവരുന്ന രക്തഗ്രൂപ്പുകള്‍. എന്നാല്‍ അപൂര്‍വ്വമായ രക്തഗ്രൂപ്പുകളും ഉണ്ട്. അത്തരത്തില്‍ ഒന്നാണ് ബോംബെ ബ്ലഡ് ഗ്രൂപ്പ് 1952ല്‍ മുംബൈയിലാണ് ഇത് കണ്ടെത്തിയത്. 10ലക്ഷം ആളുകള്‍ക്ക് ഇടയില്‍ 4 പേര്‍ക്കാണ് ഈ ബ്ലഡ് ഗ്രൂപ്പ് കാണുക എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അതിലും അപൂര്‍വ്വമായ ഒരു രക്തഗ്രൂപ്പിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. അതാണ് സ്വര്‍ണ്ണം രക്തം.  ആല്ലെങ്കില്‍ ആര്‍എച്ച് നള്ള് (RhNull) എന്ന് പറയും.

ലോകത്ത് തന്നെ 40 പേര്‍ക്ക് മാത്രമാണ് ഈ രക്തഗ്രൂപ്പ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ രക്തദാന ദാതക്കള്‍ വെറും 9പേര്‍. നമ്മുടെ ഒരു രക്തകോശത്തിന് ഒപ്പം 342 ആന്‍റിജന്‍സ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവ ആന്‍റിബോഡികള്‍ ഉത്പാദിപ്പിക്കും. ആന്‍റിജന്‍റെ സാന്നിധ്യവും അസാന്നിധ്യവും പരിഗണിച്ചാണ് ഒരാളുടെ രക്തഗ്രൂപ്പ് നിര്‍ണ്ണയിക്കുന്നത്.

അതായത് ഒരു വ്യക്തിയുടെ രക്തത്തില്‍ 345 ആന്‍റിജനുകളില്‍ 160 എണ്ണമെങ്കിലും കാണും. ഇവയില്‍ ആര്‍എച്ച് സിസ്റ്റത്തിന്‍റെ 61 ആന്‍റിജനുകളുണ്ടാകും. ഇവ മുഴുവന്‍ ഇല്ലാത്ത രക്തഗ്രൂപ്പാണ് ആര്‍എച്ച് നള്‍ രക്ത ഗ്രൂപ്പ് അഥവ സ്വര്‍ണ്ണരക്തം. 1974 ല്‍ ജനീവയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ തോമസ് എന്ന പത്ത് വയസുകാരനിലാണ് ഈ രക്തഗ്രൂപ്പ് ആദ്യം കണ്ടെത്തിയത്. 35 രക്തഗ്രൂപ്പ് സിസ്റ്റങ്ങളാണ് ഉള്ളത് എന്നാല്‍ ഈ 35ലും ആ തോമസിന്‍റെ രക്തഗ്രൂപ്പ് പെട്ടില്ല.

തുടര്‍ന്ന് ആമംസ്റ്റര്‍ഡാം, പാരീസ് എന്നിവിടങ്ങളിലും രക്തം അയച്ച് പരിശോധിച്ചതില്‍ നിന്ന് ഒരു കാര്യം മനസിലായി തോമസിന്‍റെ രക്തത്തില്‍ ആര്‍എച്ച് ആന്‍റിജന്‍ ഇല്ല. ശരിക്കും അങ്ങനെ ഒരു ജീവിതം സാധ്യമല്ലെന്ന് പറയാം എങ്കിലും തോമസിനെപ്പോലെ 40 ഒളം പേര്‍ ലോകത്ത് പല ഭാഗത്ത് ജീവിക്കുന്നു. 

ഇവര്‍ക്ക് ആര്‍ക്ക് വേണമെങ്കിവും രക്തം നല്‍കാന്‍ കഴിയുമെങ്കിലും, ഇവര്‍ക്ക് രക്തം സ്വീകരിക്കണമെങ്കില്‍ ലോകത്ത് ഇന്ന് നിലവില്‍ 9 പേരില്‍ നിന്നെ സാധിക്കൂ.

Latest Videos
Follow Us:
Download App:
  • android
  • ios