ഐഎസ്ആര്‍ഒയുടെ ചരിത്ര വിക്ഷേപം: അറിയേണ്ട 9 കാര്യങ്ങള്‍
20 ഉപഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയുടെ കാര്‍ട്ടോകാസ്റ്റ് 2- സീരിയസ് ഉപഗ്രഹവും ഉണ്ട്.
ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിച്ച പിഎസ്എല്‍വി സി34 ന്‍റെ ഭാരം 1,288 കിലോ ഗ്രാം ആണ്, വിക്ഷേപിച്ച 20 ഉപഗ്രഹങ്ങളുടെ ആകെ ഭാരം 580 കിലോയും
LAPAN-A3 (Indonesia), BIROS (Germany), M3MSat (Canada), SkySat Gen2-1 (US), GHGSat-D (Canada), 12 Dove Satellites (US)- എന്നിവ പിഎസ്എല്‍വി സി34 വിക്ഷേപിച്ച വിദേശ ഉപഗ്രഹങ്ങളില്‍ പെടുന്നു.
ഇതിന് പുറമേ - പൂനെയിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗിന്‍റെ SWAYAM, ചെന്നൈ സത്യഭാമ യൂണിവേഴ്സിറ്റിയുടെ SATYABAMASAT എന്നീ മൈക്രോ സാറ്റ്ലെറ്റുകളും ഇന്ന് ബഹിരാകാശത്ത് എത്തി.
ഇന്ന് വിക്ഷേപിച്ച 17 വിദേശ ഉപഗ്രഹങ്ങളോടെ ലോകത്തിലെ 74 രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ ബഹിരാകാശത്ത് എത്തിച്ചു.
പിഎസ്എല്‍വിയുടെ 36മത് വിക്ഷേപണമാണ് ഇത്, ഇതില്‍ തന്നെ പിഎസ്എല്‍വിയുടെ ഏറ്റവും കരുത്തുള്ള പതിപ്പ് പിഎസ്എല്‍വി എക്സ്എല്ലിന്‍റെ 14മത്തെ പറക്കലാണ് ഇത്. മുന്‍പ് ചന്ദ്രയാനും, മംഗള്‍യാനും ഐഎസ്ആര്‍ഒ ഉപയോഗിച്ചത് പിഎസ്എല്‍വി എക്സ്എല്‍ തന്നെ.
2008 ഏപ്രില്‍ 28നാണ് ഇതിന് മുന്‍പ് ഐഎസ്ആര്‍ഒ ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ചത് 10 ഉപഗ്രഹങ്ങളാണ് അന്ന് ഒന്നിച്ച് വിക്ഷേപിച്ചത്.
ലോകത്ത് ഒരേ സമയം ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച റെക്കോഡ് റഷ്യയ്ക്ക് സ്വന്തമാണ് 33 ഉപഗ്രഹങ്ങളാണ് റഷ്യ 2014 ല്‍ ഒന്നിച്ച് വിക്ഷേപിച്ചത്. 2013 ല്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ ഒരേ സമയം 29 ഉപഗ്രഹങ്ങളെ വിക്ഷേപിച്ചിരുന്നു.
ഇതോടെ ഉപഗ്രഹ വിക്ഷേപണ കോണ്‍ട്രാക്റ്റില്‍ ലോകത്തെ ഒന്നാം കിട സേവനദാതാവാകുകയാണ് ഐഎസ്ആര്‍ഒ, കൂടുതല്‍ രാജ്യങ്ങള്‍ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കാന്‍ ഇന്ത്യയുടെ സഹായം തേടും.