കടല്‍തട്ടില്‍ ഒരു 'തലയില്ലാത്ത കോഴി ഭീകരന്‍' - വീഡിയോ

മത്സ്യബന്ധനത്തെക്കുറിച്ച് ഗവേഷണം നടത്തുന്നതിനായി ഓസ്‌ട്രേലിയന്‍ ഫിഷറീസ് സ്ഥാപിച്ച ക്യാമറയിലാണ് തലയില്ലാത്ത കോഴി പിശാച് കുടുങ്ങിയത്

"headless chicken monster" or Enypniasties eximia, spotted recently in the Southern Ocean

തലയില്ലാത്ത കോഴിയെപ്പോലെ പ്രത്യേക ജീവിയെ കടല്‍ത്തട്ടില്‍ കണ്ടെത്തി. അത്ഭുത ജീവിയെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ തലയില്ലാത്ത കോഴിയാണെന്നേ തോന്നൂ. ആദ്യമായാണ് ഈ ജീവി ക്യാമറയില്‍ പതിയുന്നത്. അതോടെ തലയില്ലാത്ത കോഴി ഭീകരന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

പാചകത്തിന് വൃത്തിയാക്കി വെച്ച കോഴിയുടെ രൂപവുമായി സാദൃശ്യമുള്ളതിനാലാണ് തലയില്ലാത്ത കോഴി എന്ന് പേരുവീണത്. അത്ഭുത ജീവിയുടെ വീഡിയോ പുറത്തു വിട്ടതോടെ വന്‍ കൗതുകമാണ് ശാസ്ത്രലോകത്ത് ഉണ്ടാകുന്നത്. ഇത് എന്താണെന്ന് അറിയാനുള്ള പെടാപാടിലാണ്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ് കോഴി ഭീകരന്‍. 

എന്നാല്‍ അത്ഭുത ജീവിയെ കണ്ട് ശരിക്ക് ഞെട്ടിയിരിക്കുകയാണ് ലോകം. ഇനി കടലില്‍ നീന്താന്‍ പോകുന്നില്ല എന്നുവരെ ചിലര്‍ പറഞ്ഞു കഴിഞ്ഞു. എന്നാല്‍ പേടിക്കേണ്ടതായി ഒന്നുമില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. കടലിന്റെ അടിത്തട്ടിലെ കാര്‍ബണ്‍ പദാര്‍ത്ഥങ്ങളെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന കടല്‍ പുഴുവിന്‍റെ വര്‍ഗത്തില്‍പ്പെടുന്ന ജീവിയാണ് ഇത്. ഒരു വര്‍ഷം മുന്‍പ് ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ നിന്ന് ഇതിന് മുന്‍പ് ഇതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

മത്സ്യബന്ധനത്തെക്കുറിച്ച് ഗവേഷണം നടത്തുന്നതിനായി ഓസ്‌ട്രേലിയന്‍ ഫിഷറീസ് സ്ഥാപിച്ച ക്യാമറയിലാണ് തലയില്ലാത്ത കോഴി പിശാച് കുടുങ്ങിയത്. ആദ്യം ഇതിനെ കണ്ടപ്പോള്‍ എന്താണെന്ന് ഇവര്‍ക്ക് മനസിലായില്ല. മറ്റുള്ള കടല്‍ പുഴുവില്‍ നിന്ന് വ്യത്യസ്തമായി ഇവയ്ക്ക് ചിറകുകളുണ്ടായിരുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios