ഇവരൊന്നിച്ച് ഒരു ചിത്രം വരുമോ? ആരാധികയുടെ ആഗ്രഹം റീട്വീറ്റ് ചെയ്‍ത് റസല്‍ ക്രോ

ഡെറിക് ബോര്‍ടിന്‍റെ സംവിധാനത്തിലെത്തിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം അണ്‍ഹിന്‍ജ്‍ഡ് ആണ് റസല്‍ ക്രോയുടേതായി അവസാനം തിയറ്ററുകളില്‍ എത്തിയത്

will russel crowe act with kangana ranaut in a movie asked a fan on twitter and it went viral

ലോകമെമ്പാടും ആരാധകരുള്ള ഹോളിവുഡ് താരമാണ് റസല്‍ ക്രോ. മൂന്ന് തവണ അക്കാദമി അവാര്‍ഡ് നോമിനേഷനുകളും 'ഗ്ലാഡിയേറ്ററി'ലെ 'മാക്സിമസ് ഡെസിമസ് മെറിഡിയസി'നെ അവതരിപ്പിച്ചതിന് മികച്ച നടനുള്ള ഓസ്‍കറും നേടിയ നടന്‍. റസല്‍ ക്രോയ്ക്കൊപ്പം ബോളിവുഡിലെ മികച്ച അഭിനേത്രികളില്‍ ഒരാളായ കങ്കണ റണൗത്ത് ഒരുമിക്കുന്ന ഒരു സിനിമ വന്നാലോ? ഇരുവരുടെയും ആരാധികയായ സൗമ്യ എന്ന സിനിമാപ്രേമിയുടേതായിരുന്നു ഈ ചോദ്യം. റസല്‍ ക്രോയെ ടാഗ് ചെയ്‍തുകൊണ്ട് ട്വിറ്ററിലൂടെയാണ് സൗമ്യ തന്‍റെ ആഗ്രഹം പങ്കുവച്ചത്. അവരെ ഞെട്ടിച്ചുകൊണ്ട് കുറച്ചുസമയത്തിനു ശേഷം റസല്‍ ക്രോ ഇത് റീട്വീറ്റ് ചെയ്‍തു.

"രണ്ട് വ്യത്യസ്‍ത സിനിമാ വ്യവസായങ്ങളില്‍ നിന്നുള്ള ഗംഭീര അഭിനേതാക്കള്‍, അക്കാദമി അവാര്‍ഡ് ജേതാവ് റസല്‍ ക്രോയും നാല് തവണ ദേശീയ അവാര്‍ഡ് ജേതാവായ കങ്കണ റണൗത്തും ഒരുമിച്ച് ഒരു ചിത്രത്തില്‍ എത്തിയാല്‍?" എന്നായിരുന്നു സൗമ്യയുടെ ട്വീറ്റ്. ഇതാണ് റസല്‍ ക്രോ റീട്വീറ്റ് ചെയ്‍തിരിക്കുന്നത്. 'ഞെട്ടല്‍' വ്യക്തമാക്കിക്കൊണ്ട് ക്രോയുടെ റീട്വീറ്റിന്‍റെ സ്ക്രീന്‍ ഷോട്ടും സൗമ്യ ട്വീറ്റ് ചെയ്‍തിട്ടുണ്ട്. സമൂഹമാധ്യങ്ങളില്‍ ആക്റ്റീവ് ആയ റസല്‍ ക്രോയ്ക്ക് ട്വിറ്ററില്‍ 27 ലക്ഷം ഫോളോവേഴ്സ് ആണ് ഉള്ളത്.

ഡെറിക് ബോര്‍ടിന്‍റെ സംവിധാനത്തിലെത്തിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം അണ്‍ഹിന്‍ജ്‍ഡ് ആണ് റസല്‍ ക്രോയുടേതായി അവസാനം തിയറ്ററുകളില്‍ എത്തിയത്. റസല്‍ ക്രോയ്ക്കൊപ്പം ജിമ്മി സിംസണ്‍, ഗബ്രിയേല്‍ ബേറ്റ്മാന്‍, കാറെന്‍ പിസ്റ്റോറിയസ് തുടങ്ങിയവരും അഭിനയിച്ച ചിത്രം കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് തിയറ്ററുകളില്‍ എത്തിയത്. അതേസമയം അശ്വിനി അയ്യര്‍ തിവാരി സംവിധാനം ചെയ്‍ത സ്പോര്‍ട്‍സ് ഡ്രാമ 'പങ്ക'യാണ് കങ്കണയുടേതായി അവസാനം പ്രേക്ഷകരിലേക്ക് എത്തിയത്. ജയലളിതയുടെ ജീവിതം പറയുന്ന ബഹുഭാഷാ ചിത്രം 'തലൈവി', ബോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ 'ധാക്കഡ്' എന്നിവയാണ് കങ്കണയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios