കശ്മീരിലെ ഹിന്ദു വംശഹത്യ കാണിച്ചതിന് ഞാന്‍ കൊടുക്കേണ്ടി വന്ന വില; വിവേക് അഗ്നിഹോത്രിയുടെ ട്വീറ്റ്, വിവാദം
മറ്റൊരു കമന്റ് ഇങ്ങനെ വായിക്കുന്നു, "എന്റെ നികുതിപ്പണം നിങ്ങള്‍ ഷോ ഓഫ് ആക്കരുത്. ഇത് നികുതിദായകരുടെ പണം അനാവശ്യമായി പാഴാക്കുന്നതാണ്" എന്ന് മറ്റൊരു ഉപയോക്താവ് എഴുതി.
ദില്ലി: ദ കാശ്മീർ ഫയൽസ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്ക് അടുത്തിടെയാണ് വൈ കാറ്റഗറി സുരക്ഷാ അനുവദിച്ചത്. സെക്യൂരിറ്റി ജീവനക്കാരുടെ സുരക്ഷവലയത്തില്‍ ഇദ്ദേഹം തെരുവിലൂടെ നടക്കുന്ന കാണിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം വിവേക് അഗ്നിഹോത്രി തന്നെ പങ്കിട്ടു.
കശ്മീരിലെ ഹിന്ദുക്കളുടെ വംശഹത്യ കാണിച്ചതിന് താന്‍ വില നൽകേണ്ടിവരുമെന്ന് സംവിധായകൻ ട്വിറ്ററില്‍ കുറിച്ചു. 90 കളിൽ താഴ്വരയിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ അടിസ്ഥാനമാക്കിയുള്ള ദ കാശ്മീർ ഫയൽസ് എന്ന സിനിമയെ പരാമർശിക്കുകയായിരുന്നു വിവേക് അഗ്നിഹോത്രി. ഹിന്ദു ഭൂരിപക്ഷ രാജ്യത്ത് കാശ്മീരിലെ ഹിന്ദുക്കളുടെ വംശഹത്യ കാണിക്കാൻ ഒരാൾ കൊടുക്കേണ്ടി വരുന്ന വില, എന്നാണ് വിവേക് അഗ്നിഹോത്രി വൈ സുരക്ഷ കാറ്റഗറിയില്‍ നടക്കുന്ന വീഡിയോയെ അദ്ദേഹം തന്നെ വിശേഷിപ്പിച്ചത്.
വീഡിയോ ഇവിടെ കാണുക:
എന്നാല്‍ സംവിധായകന് സുരക്ഷാ പരിരക്ഷ ലഭിക്കുന്നതിന് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണെന്ന് ചില നെറ്റിസൺസ് ആരോപിച്ചതോടെ വീഡിയോയ്ക്ക് അടിയില്‍ തര്‍ക്കം രൂക്ഷമായി. ജ്യോതി മൊഹന്തി എന്ന ട്വിറ്റര്‍ ഉപയോക്താവ് എഴുതി, “ഈ രാജ്യത്തെ സാധാരണ നികുതിദായകരാണ് വില നൽകുന്നത്, അവർ നൽകുന്ന നിങ്ങളുടെ സുരക്ഷ നിങ്ങൾ കാണിക്കുന്നു. നിങ്ങൾക്ക് ഒരു സുരക്ഷാ ആശങ്കയും ഇല്ല. അങ്ങനെയാണെങ്കിൽ, എന്തുകൊണ്ടാണ് നിങ്ങൾ സ്വകാര്യ സെക്യൂരിറ്റിയെ നിയമിക്കാത്തത്, നിങ്ങൾ ഒരു പൊതു പ്രതിനിധിയല്ല. നിങ്ങളുടെ ആഡംബരത്തിന് പണം നൽകാന്‍"
മറ്റൊരു കമന്‍റില്‍ ഒരു ട്വിറ്റര്‍ ഉപയോക്താവ് എഴുതി, "എന്റെ നികുതിപ്പണം നിങ്ങള്‍ ഷോ ഓഫ് ആക്കരുത്. ഇത് നികുതിദായകരുടെ പണം അനാവശ്യമായി പാഴാക്കുന്നതാണ്".
വിവേക് അഗ്നിഹോത്രിക്ക് ഈ വർഷം ആദ്യം പുറത്തിറങ്ങിയ കാശ്മീർ ഫയൽസ് എന്ന ചിത്രത്തിന് ശേഷം ആഭ്യന്തര മന്ത്രാലയം വൈ കാറ്റഗറി സുരക്ഷ അനുവദിച്ചിരുന്നു. ഏറ്റവും വലിയ കോവിഡ് -19 വാക്‌സിനേഷൻ പ്രോഗ്രാമിനെയും ഗൂഢാലോചനകളെയും അത് നേരിട്ട വെല്ലുവിളികളെയും അടിസ്ഥാനമാക്കിയുള്ള തന്‍റെ വരാനിരിക്കുന്ന ചിത്രമായ ദി വാക്സിൻ വാർ എന്ന ചിത്രത്തിന്റെ ജോലിയിലാണ് വിവേക് അഗ്നിഹോത്രി ഇപ്പോൾ. ദി വാക്സിൻ വാർ 2023 ഓഗസ്റ്റ് 15-ന് 10-ലധികം ഭാഷകളിൽ റിലീസ് ചെയ്യുമെന്നാണ് സംവിധായകന്‍ പറയുന്നത്.
'ദ കശ്‍മിര്‍ ഫയല്‍സ്' സംവിധായകൻ വിവേക് അഗ്‍നിഹോത്രിയുടെ ചിത്രം, 'ദ വാക്സിൻ വാര്‍' തുടങ്ങി