ബോളിവുഡില്‍ തനിക്കെതിരെ 'വിച്ച് ഹണ്ട്' നടന്നു: വെളിപ്പെടുത്തി വിദ്യ ബാലന്‍

വിജയിക്കുന്ന താരങ്ങള്‍ അഭിനന്ദനം ലഭിക്കുന്നുണ്ട്. എന്നാൽ സ്ത്രീകൾ പ്രധാന സ്ഥാനം ഏറ്റെടുക്കുന്നതിൽ പുരുഷ താരങ്ങൾ അസ്വസ്ഥരാണെന്നും വിദ്യ പറഞ്ഞു. 

Vidya Balan opened up about  witch hunt against her in Bollywood vvk

മുംബൈ: ഇഷ്‌കിയ, ദി ഡേർട്ടി പിക്‌ചർ തുടങ്ങിയ തൻ്റെ വിജയചിത്രങ്ങൾ കാരണം തന്നോടൊപ്പം സ്‌ക്രീൻ സ്‌പേസ് പങ്കിടുമ്പോൾ പ്രമുഖ പുരുഷ താരങ്ങള്‍ വിമുഖത കാണിച്ചുവെന്ന് വെളിപ്പെടുത്തി നടി വിദ്യ ബാലന്‍. ഇന്ത്യന്‍ എക്സ്പ്രസിന്‍റെ എക്സ്പ്രസോ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബോളിവുഡ് താരം. 

വിദ്യാബാലൻ നായികയായ സിനിമയിലോ സ്ത്രീകൾ പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയിലോ അഭിനയിക്കാൻ പല പുരുഷതാരങ്ങളും ഇന്നും തയ്യാറാകുമെന്ന് ഞാൻ കരുതുന്നില്ല. ഞങ്ങൾ അവരെക്കാൾ മികച്ച സിനിമകൾ ചെയ്യുന്നുണ്ട്. ഇത്തരം വേഷങ്ങള്‍ വേണ്ടെന്ന് വയ്ക്കുന്നത് ശരിക്കും അവരുടെ നഷ്ടമാണ്. അവർ കൂടുതൽ ഫോർമുല അടിസ്ഥാനമാക്കിയുള്ള സിനിമകൾ ചെയ്യുന്നു. എന്നാല്‍ സ്ത്രീകൾ പ്രധാന വേഷത്തില്‍ എത്തുന്ന സിനിമകൾ കൂടുതൽ ആവേശകരമാണ്.

വിജയിക്കുന്ന താരങ്ങള്‍ അഭിനന്ദനം ലഭിക്കുന്നുണ്ട്. എന്നാൽ സ്ത്രീകൾ പ്രധാന സ്ഥാനം ഏറ്റെടുക്കുന്നതിൽ പുരുഷ താരങ്ങൾ അസ്വസ്ഥരാണെന്നും വിദ്യ പറഞ്ഞു. ഇതിനൊപ്പം തന്നെ തനിക്കെതിരെ ബോളിവുഡില്‍ ഒരു വിച്ച് ഹണ്ട് നടന്നുവെന്നും അത് തന്നെ മാനസികമായി ഏറെ തളര്‍ത്തിയെന്നും സംഭാഷണത്തില്‍ വിദ്യ പറഞ്ഞു. 

നെപ്പോട്ടിസത്തെക്കുറിച്ചും വിദ്യബാലന്‍ സംസാരിച്ചു. ആരുടെയെങ്കിലും പിതാവിന്‍റെ സ്വന്തമാണ് സിനിമ രംഗം എന്ന് കരുതുന്നില്ല. അത്തരത്തില്‍ കരുതി ഇവിടെ എത്തുന്നവര്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കില്ലെന്നും വിദ്യ സംഭാഷണത്തില്‍ പറഞ്ഞു. 

വിദ്യാ ബാലൻ സഹതാരം പ്രതീക് ഗാന്ധിയുമാണ് ഈ സംഭാഷണത്തില്‍ പങ്കെടുത്തത്. ദോ ഔർ ദോ പ്യാർ എന്ന ചിത്രത്തിലാണ് വിദ്യാ ബാലനും പ്രതീക് ഗാന്ധിയും ഒന്നിച്ച് അഭിനയിച്ച് പുറത്തുവരാനുള്ള ചിത്രം. ശിർഷ ഗുഹ താകുർത്ത സംവിധാനം ചെയ്ത ചിത്രത്തിൽ ഇലിയാന ഡിക്രൂസും സെന്തിൽ രാമമൂർത്തിയും പ്രധാന വേഷങ്ങളിൽ എത്തുന്നു. ദോ ഔർ ദോ പ്യാർ ഏപ്രിൽ 19 ന് റിലീസ് ചെയ്യും.

ബോളിവുഡിലെ ചിലര്‍ ഭാര്യമാരെയും, ഭര്‍ത്താക്കന്മാരെയും ഉപയോഗിക്കുകയാണ്: വെളിപ്പെടുത്തി നോറ ഫത്തേഹി

കാമുകന്‍റെ പേര് മാലയില്‍ കോര്‍ത്ത് ജാന്‍വി; ആ ബന്ധം സ്ഥിരീകരിച്ച് ബോളിവുഡ്
 

Latest Videos
Follow Us:
Download App:
  • android
  • ios