പ്രധാനമന്ത്രി മോദിയെ വിവാഹത്തിന് ക്ഷണിച്ച് വരലക്ഷ്മി ശരത്കുമാര്‍

വരലക്ഷ്മി ശരത്കുമാർ വരന്‍ നിക്കോളായ്, അച്ഛൻ ശരത്കുമാർ, രാധിക ശരത്കുമാർ എന്നിവരുമായി ചേര്‍ന്ന് ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.  

Varalaxmi Sarathkumar meets Prime Minister Narendra Modi invites him to her wedding with Nicholai vvk

ദില്ലി: നടി വരലക്ഷ്മി ശരത്കുമാറും  നിക്കോളായ് സച്ച്ദേവും തമ്മിലുള്ള വിവാഹം ജൂലൈ 2 ന് നടക്കും എന്നാണ്  123 തെലുങ്ക് റിപ്പോർട്ട് പറയുന്നത്. ഇപ്പോള്‍  വരലക്ഷ്മിയും പിതാവ് ശരത് കുമാറും നിക്കോളായ്‌ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രമന്ത്രി നിർമ്മല സീതാരാമനെയും നേരിട്ട് കണ്ട് വിവാഹം ക്ഷണിച്ചിരിക്കുകയാണ്. ഇതിന്‍റെ ചിത്രങ്ങള്‍ ഇതിനകം വൈറലായിട്ടുണ്ട്. 

നീലയും പച്ചയും നിറത്തിലുള്ള സാരി ധരിച്ച വരലക്ഷ്മി ശരത്കുമാർ വരന്‍ നിക്കോളായ്, അച്ഛൻ ശരത്കുമാർ, രാധിക ശരത്കുമാർ എന്നിവരുമായി ചേര്‍ന്ന് ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.  

പ്രശാന്ത് വർമ്മയുടെ തേജ  അഭിനയിച്ച ഹനുമാൻ എന്ന സിനിമയിലാണ് വരലക്ഷ്മി അവസാനം അഭിനയിച്ചത്. കഴിഞ്ഞ മാർച്ചിലാണ് മുംബൈ  നിവാസി നിക്കോളായ് സച്ച്‌ദേവുമായി വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടത്തിയത്. 123 തെലുങ്ക് അനുസരിച്ച്, ജൂലൈ 2 ന് അവരുടെ വിവാഹം തായ്‌ലൻഡിൽ നടക്കും എന്നാണ് വിവരം.

വരലക്ഷ്മി നേരിട്ടെത്തി തന്‍റെ വിവാഹത്തിന് പ്രമുഖ താരങ്ങളെ ക്ഷണിച്ചിരുന്നു. രജനികാന്ത്, കമൽഹാസൻ, രവി തേജ, സംവിധായകൻ പ്രശാന്ത് വർമ്മ, ബാല, പ്രഭു, വംശി പൈഡിപ്പള്ളി, തമൻ എസ്, ഗോപിചന്ദ് മലിനേനി, നയൻതാര, വിഘ്‌നേഷ് ശിവൻ, കിച്ച സുധീപ്, സിദ്ധാർത്ഥ് എന്നിവരെ വരലക്ഷ്മിയും കുടുംബവും ഇതുവരെ ക്ഷണിച്ചിട്ടുണ്ട്.

അടുത്തിടെ വരലക്ഷ്മിയും വരന്‍റെ കൗമരക്കാരിയായ മകളും അച്ഛന്‍ ശരത് കുമാറും ചേര്‍ന്ന് ദുബായില്‍ വിവാഹ ഷോപ്പിംഗ് നടത്തുന്ന വീഡിയോകള്‍ അടുത്തിടെ വൈറലായിരുന്നു. പത്ത് വര്‍ഷത്തോളം നീണ്ട സൗഹൃദത്തിന് ശേഷമാണ് നിക്കോളയെ വരലക്ഷ്മി വിവാഹം കഴിക്കുന്നത്. 

താന്‍ അഭിനയിക്കുന്ന സിനിമയുടെ പരിപാടിക്ക് പോലും പോകാത്ത നയന്‍താര, ആ പരിപാടിക്ക് ഓടിയെത്തി; കാരണം ഇതാണ് !

'വിശേഷം' നിങ്ങളെ അറിയിക്കാതിരിക്കുമോ?: 'കത്രീനയുടെ ഗര്‍ഭ വാര്‍ത്തയില്‍ പ്രതികരിച്ച് വിക്കി കൗശല്‍

Latest Videos
Follow Us:
Download App:
  • android
  • ios