'ചില വേദികളില്‍ ചിലരുടെ സാന്നിധ്യം രാഷ്ട്രീയ സന്ദേശം കൂടിയാകുന്നു'; ദീപികയെ കുറിച്ച് ശിവൻകുട്ടി
ഇത്തവണത്തെ ഓസ്കറിൽ ഇന്ത്യയ്ക്ക് അഭിമാനമായി ദീപിക മാറിയിരുന്നു.
ബോളിവുഡിന്റെ താരറാണിയാണ് ദീപിക പദുക്കോൺ. ഷാരൂഖ് ഖാൻ നായികനായി എത്തിയ ഓം ശാന്തി ഓമിലൂടെ നായികയായി ബോളിവുഡിൽ ആരങ്ങേറ്റം കുറിച്ച ദീപിക ഇന്ന് ബി ടൗണിലെ മുൻനിര നായികയാണ്. ചെയ്ത വേഷങ്ങളെല്ലാം മനോഹരമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച ദീപിക, ഇത്തവണത്തെ ഓസ്കറിൽ ഇന്ത്യയ്ക്ക് അഭിമാനമായി മാറി. ഇപ്പോഴിതാ ഓസ്കറിൽ തിളങ്ങിയ ദീപികയെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വി ശിവൻകുട്ടി.
ഓസ്കറിലെ ദീപികയുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് മന്ത്രയുടെ പോസ്റ്റ്. 'ചില വേദികളിൽ ചിലരുടെ സാന്നിധ്യം
ഒരു രാഷ്ട്രീയ സന്ദേശം കൂടിയാകുന്നു..', എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം അദ്ദേഹം കുറിച്ചത്. പിന്നാലെ നിരവധി പേരാണ് വിമർശിച്ചും ദീപികയെ പ്രശംസിച്ചും രംഗത്തെത്തിയത്.
ഓസ്കാര്‍ പുരസ്കാര നിശയില്‍ പതിനാറ് അവതാരകരാണ് ഉണ്ടായിരുന്നത്, അവരുടെ കൂട്ടത്തിലെ ഏക ഇന്ത്യന്‍ വ്യക്തിയായിരുന്നു ദീപിക. ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ വേദിയില്‍ ലോകകപ്പ് അവതരിപ്പിച്ച് തിളങ്ങിയ ദീപിക വീണ്ടും ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചു പറ്റിയ നിമിഷങ്ങളായിരുന്നു അത്. മികച്ച ഗാനത്തിനുള്ള പുരസ്കാരം നേടിയ ആര്‍.ആര്‍.ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തെ അതി മനോഹരമായി വേദിക്ക് പരിചയപ്പെടുത്തിയ ദീപികയെ നിറഞ്ഞ കയ്യടിയോടെ ആണ് ഏവരും സ്വീകരിച്ചത്. വളരെ മനോഹരമായ കറുത്ത വസ്ത്രത്തില്‍ ആയിരുന്നു ദീപിക. ദീപികയുടെ ഓസ്കാര്‍ റെഡ് കാര്‍പ്പറ്റിലെ ചിത്രങ്ങള്‍ വൈറലാണ്.
ഒമർ ലുലു ബിഗ് ബോസിലേക്കോ ? സംവിധായകന്റെ മറുപടി ഇങ്ങനെ
2006ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം 'ഐശ്വര്യ'യിലൂടെയാണ് ദീപിക പദുക്കോൺ വെള്ളിത്തിരയിൽ എത്തുന്നത്. പിറ്റേവർഷം ഓം ശാന്തി ഓമിലൂടെ ബോളിവുഡിൽ താരം ചുവടുവച്ചു. ചിത്രത്തിലെ ഇരട്ട വേഷം ആ വർഷത്തെ ഫിലിംഫെയർ അവാർഡും ദീപികയ്ക്ക് നേടിക്കൊടുത്തു. പിന്നീട് നിരവധി ചിത്രങ്ങളിൽ ദീപിക നായികയായി എത്തി. ഓം ശാന്തി ഓമിലൂടെ ആരംഭിച്ച ദീപികയുടെ സിനിമാ ജീവിതം ഇപ്പോൾ, പഠാനിൽ എത്തി നിൽക്കുകയാണ്. ചിത്രത്തിലെ ഗാനരംഗത്ത് ദീപിക ധരിച്ച വസ്ത്രത്തിന്‍റെ പേരില്‍ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു.