സിംപിൾ സാരിയിൽ മനോഹരിയായി സ്വാസിക; ചിത്രങ്ങള്‍
മലയാള സിനിമയില്‍ തിരക്കുള്ള നടിയാണ് ഇന്ന് സ്വാസിക
അഭിനയമികവ് കൊണ്ട് പ്രേക്ഷകർ ഇഷ്ടപ്പെട്ട താരമാണ് സ്വാസിക വിജയ്. തമിഴിൽ തുടക്കം കുറിച്ച്, മലയാളത്തിൻ്റെ മിനിസ്ക്രീനിൽ ശ്രദ്ധിക്കപ്പെട്ടതിനു ശേഷമാണ് സ്വാസിക ബിഗ് സ്ക്രീനിലേക്ക് എത്തിയത്. ഇന്ന് മലയാള സിനിമയിലെ ക്യാരക്റ്റര്‍ റോളുകളില്‍ ശക്തമായ സാന്നിധ്യമായി സ്വാസികയുണ്ട്. സഹോദരി, കാമുകി, കൂട്ടുകാരി എന്നിങ്ങനെ വേഷമെന്തുമാകട്ടെ അതു മികച്ചതായി പ്രതിഫലിപ്പിക്കുന്നതാണ് സ്വാസികയുടെ വിജയം. മിനിസ്ക്രീനിൽ സീത എന്ന കഥാപാത്രത്തിലൂടെ വലിയ വിജയം സ്വന്തമാക്കിയ താരം സിനിമയിലെത്തിയപ്പോൾ മികച്ച സ്വഭാവ നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരവും സ്വന്തമാക്കി.
ഇപ്പോഴിതാ, സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ ചിത്രങ്ങളിൽ സുന്ദരിയായി എത്തിയിരിക്കുകയാണ് താരം. സാരിയണിഞ്ഞ് നാടൻ വേഷത്തിലുള്ളതാണ് സ്വാസികയുടെ പുതിയ ലുക്ക്. പുതിയ മോഡലിലുള്ള ബ്ലൗസ് ആണ് സാരിക്കൊപ്പം നടി ഉപയോഗിച്ചിരിക്കുന്നത്. ഗ്ലാമറസ് വേഷങ്ങളും പരീക്ഷിക്കാറുള്ള താരത്തിന്റെ ഫോട്ടോഷൂട്ടിന് നിരവധി ആരാധകരാണുള്ളത്.
പെരുമ്പാവൂർ സ്വദേശികളായ വിജയകുമാർ - ഗിരിദ ദമ്പതികളുടെ മകൾ പൂജ വിജയ് സിനിമയിലെത്തിയപ്പോൾ സ്വാസിക എന്ന പേരു സ്വീകരിച്ചതാണ്. പൂജ എന്നൊരു നായിക മുമ്പു തന്നെ ഉണ്ടായിരുന്നതിനാൽ സ്വാസിക എന്ന പേര് സ്വീകരിക്കുകയായിരുന്നു. സിനിമ, സീരിയൽ നടി, ടെലിവിഷൻ അവതാരക, സ്റ്റേജ് പെർഫോമർ എന്നിങ്ങനെ വിവിധ ഇടങ്ങളിൽ സ്വാസിക തന്റെ മേൽവിലാസം കുറിച്ചു കഴിഞ്ഞു. സിനിമയിൽ സജീവമാകുമ്പോഴും ടെലിവിഷൻ പരിപാടികളോട് മുഖം തിരിക്കുന്നില്ലെന്നത് സ്വാസികയുടെ പ്ലസ് പോയിന്റാണ്.
ALSO READ : 'ഭയങ്കര ചലഞ്ചിംഗ് സിനിമ'; ലിജോ- മോഹന്‍ലാല്‍ പ്രോജക്റ്റിനെക്കുറിച്ച് പൃഥ്വിരാജ്
ദത്തുപുത്രി എന്ന പരമ്പരയിലാണ് ആദ്യം എത്തിയതെങ്കിലും ഏഷ്യാനെറ്റിൽ ജനപ്രീതി നേടിയ പരമ്പരയിലെ സീത എന്ന കഥാപാത്രമാണ് സ്വാസികയ്ക്കു പ്രശസ്തി നേടിക്കൊടുത്തത്. ചിന്താവിഷ്ടയായ സീത എന്ന പേരിൽ ഏഷ്യാനെറ്റിലും അതിന്റെ ബാക്കിയായി സീത എന്ന പേരിൽ ഫ്ളവേഴ്സിലും പരമ്പര എത്തുകയായിരുന്നു.